Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാങ്കുകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചേക്കും

04 AUGUST 2015 09:17 AM IST
മലയാളി വാര്‍ത്ത.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ദേശീയ സമ്പാദ്യ പദ്ധതി, സുകന്യ സമൃദ്ധി യോജന എന്നിവ ഉള്‍പ്പടെയുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകള്‍ ഉടനെ കുറച്ചേക്കും. ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്നാണിത്.
വ്യാപകമായി പ്രതിഷേധമുയരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമാകും തീരുമാനമുണ്ടാകുക. ആഗസ്ത് മാസം അവസാനത്തോടെ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
നിലവില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകളേക്കാള്‍ താഴെയാണ് ബാങ്ക് നിക്ഷേപത്തിന് നല്‍കുന്ന പലിശ. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളുടെ പലിശ നിരക്കിനേക്കാള്‍ നിശ്ചിത ശതമാനം കൂടുതലായാണ് വര്‍ഷംതോറും ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ പരിഷ്‌കരിക്കുന്നത്.
പരമാവധി 9.3 ശതമാനം പലിശവരെ സര്‍ക്കാര്‍ ഈ പദ്ധതികള്‍ക്ക് നല്‍കുമ്പോള്‍ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.5 ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ്. വായ്പ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്കുമേല്‍ സമ്മര്‍ദമുണ്ടാകുമ്പോള്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശയിലും കുറവ് വരുത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും. ഉയര്‍ന്ന പലിശ നിരക്കുകളുള്ള ചെറുകിട നിക്ഷേപ പദ്ധതികളിലേയ്ക്ക് നിക്ഷേപകര്‍ കൂട്ടത്തോടെ പോകുന്നത് ബാങ്ക് നിക്ഷേപത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്നതാണ് ബാങ്കുകളെ സമ്മര്‍ദ്ദമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നത്.
സുകന്യ സമൃദ്ധി പദ്ധതി, സീനിയര്‍ സിറ്റിസണ്‍സ് സേവിങ് സ്‌കീം എന്നിവയ്ക്ക് ഉയര്‍ന്ന പലിശയാണ് നിലവില്‍ നല്‍കുന്നതെന്ന് കാണിച്ച് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ചെറുകിട നിക്ഷേപ പദ്ധതികളിലൂടെ 201516 സാമ്പത്തിക വര്‍ഷത്തില്‍ 22,408 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (3 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (4 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (7 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (7 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (7 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends