ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... നിഫ്റ്റി 18,300ന് മുകളിലെത്തി

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 18,300ന് മുകളിലെത്തി. ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളാണ് വിപണിയില്‍ പ്രതിഫലിച്ചത്.
നിഫ്റ്റി മീഡിയ, ഓട്ടോ, പൊതുമേഖല ബാങ്ക് തുടങ്ങിയ സെക്ടറല്‍ സൂചികകളില്‍ മുന്നേറ്റം പ്രകടമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, അപ്പോളോ ഹോസ്പിറ്റല്‍, യുപിഎല്‍, ബിപിസിഎല്‍, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ടിസിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, ഗ്രാസിം, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha