ഓഹരി വിപണിയില്‍ ഇന്നും നഷ്ടം.. സെന്‍സെക്സ് 500ലധികം പോയിന്റ് ഇടിഞ്ഞു

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവാണ് ദൃശ്യമായത്.
150ല്‍പ്പരം പോയിന്റ് ഇടിഞ്ഞ് നിഫ്റ്റി .ബാങ്ക്, മെറ്റല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം കൂടിയതാണ് വിപണിയെ ബാധിച്ചത്. ഇന്നലെയും നഷ്ടത്തിലാണ് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്.
റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. സിപ്ല, ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ നേട്ടത്തിലാണ്.
അതേസമയം ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു. ഇന്ന് ഒരു പൈസയുടെ നഷ്ടം നേരിട്ടത്തോടെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha