ഓഹരി വിപണിയില്‍ മുന്നേറ്റം.... സെന്‍സെക്സ് 80,000 കടന്നു

ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്സ് 700 ഓളം പോയിന്റ് ആണ് മുന്നേറിയത്. കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായി സെന്‍സെക്സ് 80,000 കടന്നു.
ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. എല്ലാ മേഖലകളിലും ഓഹരി വാങ്ങിക്കൂട്ടല്‍ ദൃശ്യമാണ്.
എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ജിയോ ഫിനാന്‍ഷ്യല്‍, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ട്രെന്‍ഡ്, കൊട്ടക് മഹീന്ദ്ര , ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.
അതിനിടെ രൂപയുടെ മൂല്യം താഴ്ന്നു. വ്യാപാരത്തിന്റെ ആരംഭത്തില്‍ ഡോളറിനെതിരെ നാലുപൈസയുടെ നഷ്ടത്തോടെ 85.19 എന്ന നിലയിലാണ് രൂപയുള്ളത്
"
https://www.facebook.com/Malayalivartha