Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആഗോള സാമ്പത്തിക ശൃംഖലയായ സ്വിഫ്റ്റ് സുരക്ഷിതമല്ല, ലോകം ഭീതിയില്‍

29 APRIL 2016 03:30 AM IST
മലയാളി വാര്‍ത്ത.

ലോകവ്യാപകമായി ബാങ്കുകള്‍ പ്രതിദിനം ബില്ല്യണ്‍ ഡോളറുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആഗോള സാമ്പത്തിക ശൃംഖലയായ സ്വിഫ്റ്റ് (സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലി കമ്മ്യൂണിക്കേഷന്‍) സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്. തങ്ങള്‍ക്ക് നേരെ ചില സൈബര്‍ ആക്രമണങ്ങള്‍ നടന്നെന്ന് സ്വിഫ്റ്റ് അധികൃതര്‍ തന്നെയാണ് അറിയി ച്ചിരിക്കുന്നത്. ബംഗ്ലാദേശിനെ പിടിച്ചുകുലുക്കിയ 81 ദശലക്ഷം ഡോളറിന്റെ സൈബര്‍ കൊള്ള നടന്നതിന് ശേഷം നടത്തിയ അന്വേഷണമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും 81 ദശലക്ഷം ഡോളര്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൈബര്‍ മോഷ്ടാക്കള്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന്റെ ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ്വ് ബാങ്കിലെ അക്കൗണ്ടില്‍ നിന്നായിരുന്നു പണം നഷ്ടമായത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന്റെ സ്വിഫ്റ്റ് സോഫ്റ്റ്‌വെയറിലെ വിവരങ്ങളും ഇപ്പോഴുള്ളത്. സ്വിഫ്റ്റ് സോഫ്റ്റ്‌വെയറില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയെന്നാണ് സൂചന.
ബംഗ്ലാദേശിലെ സെന്‍ട്രല്‍ ബാങ്കിന് നേരെ നടന്ന സൈബര്‍ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിക്കുന്നതാണ് സ്വിഫ്റ്റ് അധികൃതരുടെ പുതിയ വെളിപ്പെടുത്തല്‍ എന്നതാണ് ഏറ്റവും ശ്രദ്ധേയം. ആഗോളതലത്തില്‍ 11000-ത്തിലേറെ ധനകാര്യ സ്ഥാപനങ്ങള്‍ സ്വിഫ്റ്റിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. തങ്ങളുടെ സോഫ്റ്റ്‌വെയര്‍ സ്വിഫ്റ്റ് അപ്‌ഡേറ്റ് ചെയ്യുകയും ഇക്കാര്യം അറിയിച്ച് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. മെയ് 12-ന് മുമ്പ് തന്നെ എല്ലാ ഉപഭോക്താക്കളും സെക്യൂരിറ്റി അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് സ്വിഫ്റ്റ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും പ്രത്യേകം സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. മുന്നറിയിപ്പ് നല്‍കിയ വിവരം സ്വിഫ്റ്റ് അധികൃതര്‍ തന്നെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് സ്ഥിരീകരിച്ചിട്ടുണ്ട്. 3000-ത്തിലേറെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉടമസ്ഥാവകാശമുള്ള ആഗോളതലത്തിലുള്ള ബാങ്കുകള്‍ തമ്മിലുള്ള സാമ്പത്തിക-വിവര-കൈമാറ്റ-ശൃംഖലയാണ് സ്വിഫ്റ്റ്.

സൈബര്‍ കൊള്ളക്കാര്‍ വ്യക്തികളുടെ അക്കൗണ്ടില്‍ നിന്നും മോഷ്ടിക്കുന്നത് അവസാനിപ്പിച്ച് ഇപ്പോള്‍ വന്‍കിട ബാങ്കുകളുടെ പിറകെയാണെന്നാണ് സ്വിഫ്റ്റിന്റെ വക്താവ് ഷൈന്‍ ഷൂക്ക് തന്നെ വ്യക്തമാക്കിയത്. കുറഞ്ഞ പരിശ്രമം കൊണ്ട് കൂടുതല്‍ പണലഭ്യതയാണ് ഇതിന് ഹാക്കര്‍മാരെ പ്രേരിപ്പിക്കുന്നത്. ബംഗ്ലാദേശ് ബാങ്ക് കൊള്ളക്ക് ശേഷം ഇത്തരത്തിലുള്ള നിരവധി ശ്രമങ്ങള്‍ ആഗോളതലത്തില്‍ നടക്കുന്നുണ്ടെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (39 minutes ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (41 minutes ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (49 minutes ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (1 hour ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (3 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (3 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (3 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (5 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (5 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (7 hours ago)

Malayali Vartha Recommends