Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മദ്യനയം തിരിച്ചടിയായെന്ന് ടൂറിസം വകുപ്പിന്റെ പഠനം

21 JULY 2016 01:06 PM IST
മലയാളി വാര്‍ത്ത

പുതുക്കിയ എക്‌സൈസ് നയം മൂലം സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗത്ത് വന്‍ തകര്‍ച്ച ഉണ്ടായതായി പഠന റിപ്പോര്‍ട് . വിദേശ സഞ്ചാരികളുടെ വരവും യോഗങ്ങളും ആഘോഷങ്ങളും വിവാഹം പോലുള്ള സംഭവങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു കേരളത്തിലെ ടൂറിസം രംഗം കഴിഞ്ഞ വര്‍ഷം വളര്‍ന്നില്ലെന്നു മാത്രമല്ല ആറുശതമാനം ഇടിവും ഉണ്ടായി. നാലു വര്‍ഷം തുടര്‍ച്ചയായി വളര്‍ന്ന ശേഷം 2015ല്‍ അതായത് എക്‌സൈസ് നയം മാറിയ വര്‍ഷം ടൂറിസം വരുമാനത്തിലും പെട്ടെന്ന് ഇടിവുണ്ടായെന്നാണു പഠനഫലം
ശ്രീലങ്ക, ഗോവ പോലെ അയല്‍ ടൂറിസം കേന്ദ്രങ്ങളില്‍ നിന്നുള്ള കടുത്ത മല്‍സരവും 15 ലക്ഷത്തിലേറെ പേര്‍ക്കു തൊഴില്‍ നല്‍കുന്ന കേരള ടൂറിസത്തിന്റെ തളര്‍ച്ചയ്ക്കു കാരണമാണ്. എന്നാല്‍ മൈസ് രംഗത്തെ (മീറ്റിങ്, ഇന്‍സെന്റീവ്, കോണ്‍ഫറന്‍സ്, ഈവന്റ്‌സ്) നെഗറ്റീവ് വളര്‍ച്ചയ്ക്കു കാരണം എക്‌സൈസ് നയമാണെന്നു സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. മൈസ് ടൂറിസത്തില്‍ ഉല്ലാസം പ്രധാന ഘടകമാണ്. എക്‌സൈസ് നയം മൂലം ഉല്ലാസം ഇല്ലാതാവുമെന്ന ധാരണ പരന്നത് ബുക്കിങ്ങുകള്‍ വന്‍തോതില്‍ റദ്ദാകാന്‍ കാരണമായി. മാത്രമല്ല ദേശീയ, രാജ്യാന്തര സമ്മേളനങ്ങള്‍ക്കായി കേരളത്തെ പരിഗണിക്കാതെയായി.
എക്‌സൈസ് നയത്തിലെ പാളിച്ചയ്ക്കു പുറമേ ഉയര്‍ന്ന നികുതികള്‍ ഉണ്ടാക്കുന്ന അധികച്ചെലവും മല്‍സരത്തില്‍ കേരളം പിന്തള്ളപ്പെടാന്‍ ഇടയാക്കുന്നുണ്ട്. കേരള ടൂറിസം ബിസിനസിന്റെ പാതി മൈസ് രംഗത്തു നിന്നാണ്. 50% ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സമ്മേളനങ്ങളും സംഭവങ്ങളും ബുക്ക് ചെയ്യുന്നുണ്ട്. അതിലെ തകര്‍ച്ച അതിനാല്‍ കനത്ത അടിയാവുന്നു.
വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെ കേരള ടൂറിസം ഇതുവരെയുണ്ടാക്കിയ നേട്ടങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളതെന്നു ടൂറിസം സെക്രട്ടറി ഡോ.വി.വേണു പറഞ്ഞു. താഴോട്ടുള്ള പ്രയാണം തടയാനും അടുത്ത കുതിപ്പിനു തയാറെടുക്കാനും നടപടികള്‍ അനിവാര്യമായി. എക്‌സൈസ് നയത്തിലെ മാറ്റവും അതിന്റെ ഭാഗമാണ്.
തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ പഠനം ശുപാര്‍ശ ചെയ്യുന്ന മാര്‍ഗങ്ങള്‍ ഇവയ്‌യാണ് ,എക്‌സൈസ് നയത്തിലെ മാറ്റം, ആഡംബര നികുതി നിരക്കുകള്‍ കുറയ്ക്കുക, പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഹര്‍ത്താലുകള്‍ നിയന്ത്രിക്കുക, കേരളത്തിലേക്കുള്ള വിമാന കണക്ടിവിറ്റി വര്‍ധിപ്പിക്കുക.
പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശുപാര്‍ശകളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി എ.സി.മൊയ്തീനും മുന്നില്‍ ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിശദമാക്കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (47 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends