Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നികുതി വര്‍ധനയിലും തളരാതെ റസ്‌റ്റോറന്റുകള്‍

21 JULY 2016 01:52 PM IST
മലയാളി വാര്‍ത്ത

ബ്രാന്‍ഡഡ് റസ്റ്ററന്റുകളില്‍ എത്തുന്നവരുടെ ഭക്ഷണ ശീലത്തില്‍ നികുതി വര്‍ധന കാര്യമായി മാറ്റമുണ്ടാക്കാന്‍ പോകുന്നില്ലായെന്നതിന് തെളിവാണ് റെസ്‌റ്റോറന്റുകളില്‍ ഇപ്പോഴും തുടരുന്ന തിരക്ക്.കഴിഞ്ഞ ബഡ്ജറ്റില്‍ ബ്രാന്‍ഡഡ് ഭക്ഷണങ്ങള്‍ക്ക് അഞ്ചു ശതമാനമായിരുന്ന നികുതി 14.5 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നു . ഉപഭോക്താവില്‍ നിന്നു നികുതി പിരിക്കാമെന്നതിനാല്‍ റസ്റ്ററന്റ് ഉടമകള്‍ക്കും പരിഷ്‌കാരത്തോടു കാര്യമായ എതിര്‍പ്പില്ല.
കെഎഫ്‌സി, ഡോമിനോസ് പീറ്റ്‌സ, പീറ്റ്‌സ ഹട്ട്, മക്‌ഡോണല്‍സ് തുടങ്ങിയ ബ്രാന്‍ഡഡ് റസ്റ്ററന്റുകള്‍ക്കു മേല്‍ മാത്രം കൊഴുപ്പു നികുതി ചുമത്തുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനമെങ്കിലും നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാക്കാനായി നിയമസഭ പാസാക്കിയ ധനബില്ലില്‍ ട്രേഡ് മാര്‍ക്ക് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത റസ്റ്ററന്റുകളില്‍ പാചകം ചെയ്തു വില്‍ക്കുന്ന എല്ലാ ഭക്ഷണ സാധനങ്ങള്‍ക്കും നികുതി ഉയര്‍ത്തിയെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ ചട്ടമനുസരിച്ചായിരിക്കും നികുതി വകുപ്പ് റസ്റ്ററന്റുകളില്‍ നിന്നു നികുതി പിരിക്കുക. 
ബര്‍ഗര്‍, പീറ്റ്‌സ തുടങ്ങിയ കൊഴുപ്പേറിയ ഭക്ഷണം വില്‍ക്കുന്ന റസ്റ്ററന്റുകള്‍ മാത്രമല്ല, സസ്യാഹാരം വില്‍ക്കുന്ന അറിയപ്പെടുന്ന ഹോട്ടല്‍ ഗ്രൂപ്പുകള്‍ പലതും ട്രേഡ് മാര്‍ക്ക് ആക്ട് അനുസരിച്ചു റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊഴുപ്പിന്റെ പേരില്‍ കൊണ്ടുവന്ന നികുതി ഇത്തരം റസ്റ്ററന്റുകളില്‍ പാചകം ചെയ്തു വില്‍ക്കുന്ന ആഹാരങ്ങള്‍ക്കും ഈടാക്കേണ്ടി വരും. 
ഉറവിടത്തില്‍ നിന്നു തന്നെ പായ്ക്കു ചെയ്ത് എത്തുന്ന ഭക്ഷണ സാധനങ്ങള്‍ക്കു മുന്‍പു തന്നെ 14.5% നികുതി പ്രാബല്യത്തിലുണ്ടായിരുന്നു. പാചകം ചെയ്തു വില്‍ക്കുന്നവയ്ക്കാകട്ടെ അഞ്ചു ശതമാനമായിരുന്നു നികുതി. എന്നാല്‍, ബര്‍ഗര്‍, പീറ്റ്‌സ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ പാചകം ചെയ്തു വില്‍ക്കുന്നവയാണെങ്കിലും പാക്ക്ഡ് ഫുഡ് ഗണത്തില്‍പ്പെടുത്തി പല റസ്റ്ററന്റുകളും 14.5% നികുതി ഈടാക്കിയിരുന്നു.
ഗുജറാത്തുള്‍പ്പെടെ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ന്യൂജനറേഷന്‍ ഭക്ഷണങ്ങള്‍ക്കു കൊഴുപ്പു നികുതി ഈടാക്കാന്‍ ഒരുങ്ങുകയാണ്. ഈ നികുതി വര്‍ധനയിലൂടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം കൂടുതല്‍ നികുതി വരുമാനം നേടുകയുമാണു ലക്ഷ്യം. പല വിദേശ രാജ്യങ്ങളിലും കേരളത്തിന്റെ കൊഴുപ്പു നികുതി ചര്‍ച്ചയായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (48 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends