Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇതരസംസ്ഥാന വാഹനങ്ങള്‍ക്കു കേരളത്തിലേക്കു കടക്കാന്‍ ചെലവേറും

25 JULY 2016 10:53 AM IST
മലയാളി വാര്‍ത്ത

ധനകാര്യബില്ലിലെ വാഹനങ്ങളുടെ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇതരസംസ്ഥാന വാഹനങ്ങള്‍ക്കു കേരളത്തിലേക്കു കടക്കാന്‍ ചെലവേറി. കാറുകള്‍ മുതല്‍ ബസുകള്‍ വരെ എല്ലാ വാഹനങ്ങളിലെ യാത്രയ്ക്കും നിലവിലെ നിരക്കിനെക്കാള്‍ മൂന്നിരട്ടിയും നാലിരട്ടിയും നികുതിയായി അടയ്‌ക്കേണ്ടിവരും.

നികുതി വര്‍ധന മൂലം കേരളത്തിനു വരുമാനം കൂടുമെങ്കിലും വിനോദസഞ്ചാര വാഹനങ്ങളുടെ വരവു കുറയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലേക്കുള്ള തീര്‍ഥാടക യാത്രകളും ചെലവേറും. ഒരു തവണത്തെ യാത്രയാണെങ്കില്‍ പോലും കേരളത്തിലെ വാഹനങ്ങളില്‍ നിന്നു വാര്‍ഷിക നികുതി സ്വീകരിക്കുന്ന കര്‍ണാടകയിലേതു പോലെ കര്‍ണാടക വാഹനങ്ങളില്‍ നിന്നു അതേ മാനദണ്ഡപ്രകാരം നികുതി സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണു ബില്ല്. 



കേരളത്തിലേക്കു പ്രത്യേക പെര്‍മിറ്റ് എടുത്തു വരുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാഹനങ്ങള്‍ക്കും സാധാരണ സീറ്റുള്ള വാഹനമാണെങ്കില്‍ ആളൊന്നിനു 2250 രൂപയും പുഷ്ബാക്ക് സീറ്റുള്ള വാഹനമാണെങ്കില്‍ 3500 രൂപയും നികുതിയായി നിജപ്പെടുത്തി. നേരത്തേ ഇതു സാധാരണ സീറ്റിനു ശരാശരി 150 രൂപയും പുഷ്ബാക്ക് സീറ്റിന് 200 രൂപയും ആയിരുന്നു.

ഇനി മുതല്‍ കേരളത്തിലേക്കുള്ള ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്നു മൂന്നു മാസത്തേക്കുള്ള നികുതിയാണു സ്വീകരിക്കുക. അതേസമയം, കര്‍ണാടകയില്‍ റജിസ്റ്റര്‍ ചെയ്ത ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാഹനങ്ങള്‍ ഒരു വര്‍ഷത്തെ നികുതി ഒരുമിച്ചടയ്ക്കണം.

സ്‌പെഷല്‍ പെര്‍മിറ്റ് എടുത്തു വരുന്ന വാഹനങ്ങള്‍ക്ക് ഒരു തവണ കടന്നുപോകാന്‍ മൂന്നു മാസത്തെ നികുതിയോ കുറഞ്ഞ ദിവസമാണെങ്കില്‍ മൂന്നു മാസത്തെ നികുതിയുടെ മൂന്നിലൊന്നോ പത്തിലൊന്നോ ഈടാക്കും. വീണ്ടും കടന്നു വരുന്നുണ്ടെങ്കില്‍ വീണ്ടും നികുതി സ്വീകരിക്കും.

35 പുഷ്ബാക്ക് സീറ്റുള്ള, ഇതര സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്ത ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ബസിന് മൂന്നു മാസത്തെ നികുതിയായ 1,22,500 രൂപ അടയ്ക്കണം. (ഒരാള്‍ക്ക് 3500 രൂപ വീതം 35 പേര്‍ക്കുള്ള തുക) കര്‍ണാടക വാഹനമാണെങ്കില്‍ അവരില്‍ നിന്ന് ഒരു വര്‍ഷത്തെ നികുതിയായ 4,90,000 രൂപ ഈടാക്കും. 

ഏഴു ദിവസത്തേക്കു കേരളത്തിലേക്കു സ്‌പെഷല്‍ പെര്‍മിറ്റ് എടുത്തുവരുന്ന 35 സീറ്റുള്ള ഇതരസംസ്ഥാന വാഹനത്തിന് ഒരാളുടെ നികുതിയായ 3500 രൂപയുടെ പത്തിലൊന്നു കണക്കാക്കി 350 രൂപ പ്രകാരം 12,250 രൂപ നികുതിയായി അടയ്ക്കണം. സ്‌പെഷല്‍ പെര്‍മിറ്റ് വാഹനങ്ങളുടെ കാര്യത്തില്‍ കര്‍ണാടകയ്ക്കും ഒരേ മാനദണ്ഡമാണ്‌a

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (47 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends