Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എച് ഓ സി എല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

26 JULY 2016 01:35 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച് ഓ സി എല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഭീമമായ നഷ്ടത്തിലാണ് ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് (എച്ച്ഒസിഎല്‍) പ്രവര്‍ത്തിക്കുന്നത്.ഈ പശ്ചാത്തലത്തിലാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ വന്‍ നഷ്ടം നേരിടുന്ന രസായനിയിലെ (മഹാരാഷ്ട്ര) മാതൃ യൂണിറ്റിനൊപ്പം, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലമുകള്‍ യൂണിറ്റും പൂട്ടാനുള്ള നീക്കത്തിലാണു കേന്ദ്ര സര്‍ക്കാരെന്നാണു സൂചന.1100 കോടി രൂപയുടെ നഷ്ടമാണ് എച്ച്ഒസിഎല്‍ നേരിടുന്നത്. അതേസമയം, 1987ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ലാഭകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യൂണിറ്റാണ് അമ്പലമുകളിലേത്.


വ്യവസായ പുനരുദ്ധാരണ സമിതി യോഗത്തില്‍ (ബിഐഎഫ്ആര്‍) രാസവസ്തു, പെട്രോകെമിക്കല്‍സ് മന്ത്രാലയം ജോയിന്റ് സെക്രട്ടറിയാണു കേന്ദ്ര നിലപാട് അറിയിച്ചത്. മാര്‍ച്ച് മൂന്നിന് ഉന്നതതല യോഗം എച്ച്ഒസിഎല്ലിന്റെ ഇടക്കാല പുനരുദ്ധാരണ പാക്കേജിന് അംഗീകാരം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനു നല്‍കേണ്ട 440 കോടിയോളം രൂപ ഓഹരി മൂലധനമാക്കി മാറ്റാനും മഹാരാഷ്ട്രയിലെ സ്ഥലം കോണ്‍കോര്‍, ബിപിസിഎല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പാട്ടത്തിനു നല്‍കി 410 കോടി രൂപ സമാഹരിക്കാനുമായിരുന്നു പാക്കേജിലെ നിര്‍ദേശങ്ങള്‍.പാക്കേജ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കെയാണു സര്‍ക്കാരിന്റെ നിലപാടുമാറ്റം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 40 കോടി രൂപയാണ് അമ്പലമുകള്‍ യൂണിറ്റിന്റെ ലാഭം. കാലങ്ങളായി അമ്പലമുകള്‍ യൂണിറ്റിന്റെ ലാഭം മാതൃയൂണിറ്റിലേക്കു വകമാറ്റുകയാണു ചെയ്തിരുന്നത്. ഇതോടെ, കമ്പനിയുടെ മൊത്തം പ്രതിസന്ധി അമ്പലമുകള്‍ യൂണിറ്റിനെയും ബാധിച്ചു.
ഇടയ്ക്ക് ഉത്പാദനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നെങ്കിലും ഒന്നര മാസമായി തടസ്സമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. മാറിയ സാഹചര്യത്തില്‍, അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പ്ലാന്റുകള്‍ തുറക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി. ഫിനോള്‍, അസറ്റോണ്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണു പ്രധാന ഉല്‍പന്നങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (48 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends