Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഒളിമ്പിക്‌സ്:ബ്രസീലിന്റെ ചെലവെത്ര?

09 AUGUST 2016 01:33 PM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ ഇപ്പോള്‍ റിയോയിലാണ്.ലോകം കാത്തിരുന്ന കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു കഴിഞ്ഞു.ആദ്യമായാണ് ഒരു തെക്കേ അമേരിക്കന്‍ രാജ്യം ഒളിംപിക്‌സിന് ആതിഥ്യം വഹിക്കുന്നത്. രണ്ടു ലോക മത്സരങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി എത്തിയെന്ന പ്രത്യേകതയും റിയോ ഒളിംപിക്‌സിനുണ്ട്. കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനും വേദിയായത് റിയോയാണ്. 

ലോക കായിക മത്സരങ്ങള്‍ ഒരു നാട്ടിലേക്ക് എത്തുമ്പോള്‍ ആ രാജ്യത്തിനു സമഗ്രമായ മാറ്റമാണു സംഭവിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്ന നഗരത്തിന്റെ നവീകരണത്തിനും ആ രാജ്യം ശതകോടികള്‍ ചെലവഴിക്കും. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാകും കായിക മാമാങ്കങ്ങള്‍ ഒരു രാജ്യത്തേക്ക് എത്തിക്കുക എന്നാണു കണക്ക്. രാജ്യാന്തര ടൂറിസം ഭൂപടത്തില്‍ ഇടം നേടാനും ആ രാജ്യത്തിനു സാധിക്കും. 

അടിസ്ഥാന സൗകര്യ വികസനം ആ രാജ്യത്തിന്റെ ഭാവിക്കും മുതല്‍ക്കൂട്ടാകും. 3.8 ലക്ഷം വിദേശ വിനോദ സഞ്ചാരികളാകും ഒളിംപിക്‌സ് നടക്കുന്ന സമയത്തു മാത്രം റിയോയിലേക്ക് എത്തുകയെന്നാണു ബ്രസീലിയന്‍ ടൂറിസം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവചനം. ബ്രസീലിലെ പ്രസിദ്ധമായ െ്രെകസ്റ്റ് ദ് റെഡീമര്‍ പ്രതിമ കാണാന്‍ 2014ല്‍ എത്തിയതു 59 ലക്ഷം പേരാണ്. ഇതില്‍ 22 ലക്ഷം പേരും ലോകകപ്പ് ഫുട്‌ബോള്‍ നടന്ന സമയത്താണ് എത്തിയതെന്നുള്ള കണക്കാണു ബ്രസീലിയന്‍ ടൂറിസം ഇന്‍സ്റ്റിറ്റിയൂട്ട് ഒളിംപിക്‌സ് സന്ദര്‍ശകരുടെ എണ്ണത്തെ സാധൂകരിക്കാന്‍ നിരത്തുന്ന കണക്ക്. 

വിവിധ വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിടുന്ന കണക്കു പ്രകാരം 670 കോടി രൂപയാണു ബ്രസീല്‍ റിയോ ഒളിംപിക്‌സിനായി ഇതുവരെ ചെലവഴിച്ചിരിക്കുന്നത്. ഒളിംപിക്‌സ് നടക്കുന്ന സമയത്തെ വൈദ്യുതി വിതരണത്തിന് അഞ്ചു കോടിയോളം രൂപ വേണ്ടിവരുമെന്നും പറയുന്നു. 
രണ്ടു ലോക കായിക മേളകള്‍ക്ക് രണ്ടു വര്‍ഷത്തിനിടെ ആതിഥ്യം വഹിക്കേണ്ടി വരുന്നതു ബ്രസീലിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കുമെന്നു കരുതുന്നവരും ചെറുതല്ല. 

ഈയിടെ തെക്കേ അമേരിക്കന്‍ രാജ്യങ്ങളെ പിടിച്ചുലച്ച സിക വൈറസ് ഭീഷണിയും രാജ്യത്തെ ചെറുതല്ലാതെ ബാധിച്ചിട്ടുണ്ട്. ബ്രസീല്‍ കണക്കു കൂട്ടിയതിനേക്കാള്‍ കൂടുതല്‍ തുക ഇപ്പോള്‍ത്തന്നെ ഒളിംപിക്‌സിനായി ചെലവഴിച്ചു കഴിഞ്ഞു. എന്നിട്ടും ഒരുക്കങ്ങളില്‍ രാജ്യാന്തര സമൂഹം ഇപ്പോഴും മതിപ്പു പ്രകടിപ്പിക്കുന്നുമില്ല. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതും ജിഡിപി റേറ്റിലുണ്ടാകുന്ന കുറവും ബ്രസീലിനെ ഭാവിയില്‍ പിടിച്ചു കുലുക്കുമെന്നാണു രാജ്യാന്തര സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (47 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends