Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ജി എസ് ടി പ്രകാരം നികുതി കുറഞ്ഞ ഉൽപന്നങ്ങളുടെ പഴയ വില അതേപടി തുടരുന്നു

29 JULY 2017 03:09 PM IST
മലയാളി വാര്‍ത്ത

ജിഎസ്ടി വന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെന്നുള്ള പ്രതീക്ഷയിലായിരുന്നു എല്ലാവരും. സംസ്ഥാന സർക്കാർ 101 അവശ്യ സാധനങ്ങളുടെ വില കുറയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ജിഎസ്ടി പ്രകാരം പുതിയ പരമാവധി വില അച്ചടിച്ചു വന്നപ്പോൾ പഴയ വില അതേപടി നിലനിൽക്കുന്നതാണ് കാണുന്നത് . ജിഎസ്ടി പ്രകാരം വില കൂടിയവക്കെല്ലാം കൃത്യമായി പുതിയ വില അടിച്ചു വന്നിട്ടുമുണ്ട്.

നികുതി കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങളിലേക്കെത്തിക്കാതെ ഉൽപാദകരും വിതരണക്കാരും ചേർന്നു വീതിച്ചെടുക്കുന്നതു തടയാൻ സംസ്ഥാന ജിഎസ്ടി വകുപ്പ് നടപടികളൊന്നും സ്വീകരിക്കുന്നുമില്ല. ഇതിനു നിയമ തടസ്സമുണ്ടെന്നാണു ജിഎസ്ടി വകുപ്പിന്റെ വിശദീകരണം.

ഹോട്ടൽഭക്ഷണത്തിന്റെ വില കുറയ്ക്കാൻ സർക്കാർ നടത്തിയ മാരത്തൺ ചർച്ചകളും ഫലം കണ്ടില്ല. . കോഴിയിറച്ചിയുടെ വില കുറഞ്ഞില്ലെന്നു മാത്രമല്ല കുത്തനെ വർധിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഹോട്ടലുകൾ ഇപ്പോഴും ഭക്ഷണത്തിന് ഉയർന്ന വില തന്നെയാണ് ഇൗടാക്കുന്നത്. നികുതി കുറഞ്ഞതോടെ ഒരു ലീറ്റർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരു രൂപയെങ്കിലും കുറവുണ്ടാകേണ്ടതാണ്. എന്നാൽ, പുതിയ സ്റ്റോക്ക് എത്തിയപ്പോഴും പരമാവധി വില 20 രൂപ തന്നെ.

ആട്ട, മൈദ തുടങ്ങിയ ധാന്യപ്പൊടികൾക്ക് ആറു ശതമാനം, പഞ്ചസാരയ്ക്ക് നാലു ശതമാനം, തേയില, വെളിച്ചെണ്ണ, നല്ലെണ്ണ, എള്ളെണ്ണ, എന്നിവയ്ക്കും സുഗന്ധദ്രവ്യങ്ങളായ ഏലം, ഗ്രാംപു, കറുവപ്പട്ട തുടങ്ങിയവയ്ക്കും മൂന്നു ശതമാനം എന്നിങ്ങനെ വിലക്കുറവുണ്ടാകുമെന്നായിരുന്നു സർക്കാർ അറിയിപ്പ്. എന്നാൽ, ജിഎസ്ടി നടപ്പിലായി ഒരു മാസമാകുമ്പോഴും വിലയിൽ മാറ്റമില്ല. അതേസമയം, വില കൂടേണ്ട ഉൽപന്നങ്ങളുടെ പുതിയ സ്റ്റോക്ക് എത്തിയപ്പോൾ വില വർധിപ്പിക്കാൻ കമ്പനികൾ മറന്നിട്ടില്ലെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ടൂത്ത് പേസ്റ്റ്, പാൽപൊടി, വാഷിങ് പൗഡർ തുടങ്ങിയ ഉൽപന്നങ്ങളുടെ വില കുറയ്ക്കാൻ ചില വൻകിട കമ്പനികൾ തയാറായിട്ടുണ്ട്. ഇതേ ഉൽപന്നങ്ങൾ മറ്റു ചില കമ്പനികൾ പഴയ വിലയ്ക്കു തന്നെ വിൽക്കുകയും ചെയ്യുന്നു.
വിലക്കയറ്റം, തെറ്റായ ബില്ലിങ്, വില തിരുത്തൽ തുടങ്ങിയവ ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികളാണ് ഇപ്പോഴും ജിഎസ്ടി വകുപ്പിനു മന്ത്രിക്കും ലഭിക്കുന്നത്. ഇവ പരിശോധിച്ചു കേസെടുക്കുമെന്നു മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനു പുറമെ, നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടു വിവിധ വ്യാപാര മേഖലകളിൽ നിന്നു സർക്കാരിനു നിവേദനവും ലഭിച്ചിട്ടുണ്ട്.

വരുന്ന അഞ്ചിനു ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നികുതി നിരക്ക് കുറയ്ക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ മന്ത്രി തോമസ് ഐസക് ഉന്നയിക്കും. സാനിറ്ററി നാപ്കിൻ, മൽസ്യബന്ധന ഉപകരണങ്ങൾ, ആയുർവേദ മരുന്നുകൾ, പ്ലൈവുഡ് തുടങ്ങിയവയ്ക്ക് ഏറ്റവും കുറഞ്ഞ നികുതി നിരക്കായ അഞ്ചു ശതമാനത്തിലേക്കു കുറയ്ക്കണമെന്നും ജിഎസ്ടിയുടെ പേരിൽ വ്യാപാര മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾക്കും കൊള്ളലാഭത്തിനും എതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്കു കീഴിലും സമിതി രൂപീകരിക്കാൻ‌ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെടുമെന്ന് അറിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (9 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends