Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...

ഈ 10 കാര്യങ്ങള്‍ക്ക് ആധാര്‍ ഇല്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല

22 OCTOBER 2017 12:19 PM IST
മലയാളി വാര്‍ത്ത

ആദ്യമൊക്കെ ഒരു പൊതുവായ തിരിച്ചറിയല്‍ രേഖ എന്ന സ്ഥാനം മാത്രമായിരുന്നു ആധാര്‍ കാര്‍ഡിന് ഉണ്ടായിരുന്നത്. പാവപ്പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ അവരിലെത്തുന്നുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു പിന്നീട് ആധാര്‍ മുന്നോട്ടു വച്ച ആശയം. ആധാര്‍ വന്നതോടെ സബ്‌സിഡി, സിം, ഇന്‍ഷുറന്‍സ് തുടങ്ങി പല കാര്യങ്ങളും എളുപ്പമായി.
പണ്ട് ആഴ്ചകള്‍ കയറിയിറങ്ങിയാല്‍ പോലും ലഭിക്കാത്ത കാര്യങ്ങള്‍ ഞൊടിയിടയില്‍ നടക്കുന്നത് ആധാറിന്റെ വിജയമാണ്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എസ്. കൃഷ്ണമൂര്‍ത്തി വോട്ട് രേഖപ്പെടുത്തുന്നതിന് വോട്ടര്‍ ഐഡി കാര്‍ഡിന് തുല്യമായ സ്ഥാനം ആധാറിന് നല്‍കണമെന്നാണ് വിലയിരുത്തിയത്.
മിക്ക സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധിതമാവുകയാണ്. മറ്റ് നിര്‍ബന്ധിത ആധാര്‍ ഉപയോഗത്തിന് പുറമേ ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും വാങ്ങുന്നതിനും സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധിതമാക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുകയാണ് ലക്ഷ്യം. ഓഹരി വിപണികള്‍ വഴിയാണ് നിലവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നത്.

സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയ 10 സേവനങ്ങളാണ് താഴെ കൊടുക്കുന്നത്;
1. ബാങ്ക് അക്കൗണ്ട്
പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.കൂടാതെ നിലവിലുള്ള എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകളും ആധാര്‍ നമ്പറുകള്‍ ഡിസംബര്‍ 31നകം അക്കൗണ്ടുകളുമായി ബന്ധപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടും.

2. പാന്‍ കാര്‍ഡ്
സ്ഥിരം അക്കൗണ്ട് നമ്പര്‍(പാന്‍) ലഭിക്കുന്നതിന് ആധാര്‍ ഇപ്പോള്‍ അത്യാവശ്യമാണ്.
നിലവിലുള്ള പാന്‍ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഓഹരി വിപണികളിലെ ഇടപാടുകള്‍ക്കും ആദായ നികുതി ഇടപാടുകള്‍ക്കും പാന്‍ അത്യന്താപേക്ഷിതമാണ്.

3. ആദായ നികുതി റിട്ടേണ്‍
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ഇളവുകള്‍ െകെപ്പറ്റുന്നതിനും ആധാര്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.
ആധാര്‍ രേഖകളില്ലാത്ത റിട്ടേണുകള്‍ പ്രസസ് ചെയ്യില്ലെന്നും ആദായനികതി വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. റിട്ടേണുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആധാര്‍ രേഖകളില്ലാത്തതിനാല്‍ റിട്ടേണ്‍ െവെകിയാല്‍ തുടര്‍ ശിക്ഷണ നടപടികള്‍ ഉപയോക്താവ് നേരിടേണ്ടി വരും.


4. ഇ.പി.എഫ്.ഒ. അക്കൗണ്ട്
ആധാറുമായി പ്രവിഡന്റ് ഫണ്ട് അക്കൗണ്ട് ബന്ധിപ്പിക്കുന്നതിന് എംപ്ലോയീസ് പ്രവിഡന്റ് ഫണ്ട് ഓര്‍ഗെനെസേഷന്‍ (ഇ.പി.എഫ്.ഒ.) വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഫണ്ടില്‍ നിന്നുള്ള വായ്പകള്‍ക്കും ഇടപാടുകള്‍ക്കും ഇത് നിര്‍ബന്ധമാണ്. ആധാര്‍ നിര്‍ബന്ധമാക്കിയതോടെ ഇ.പി.എഫ്.ഒ. ഇടപാടുകളും വേഗത്തിലായിട്ടുണ്ട്.

5. മൊബൈല്‍
ഒരു പുതിയ ഫോണ്‍ നമ്പര്‍ ലഭിക്കുന്നതിന് നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കണം. നിലവിലുള്ള നമ്പര്‍ ആധാറുമായി അടുത്ത വര്‍ഷം ഫെബ്രുവരിയ്ക്കുള്ളില്‍ ബന്ധിപ്പിക്കേണ്ടതുണ്ട്.
മൊെബെല്‍ വഴിയുള്ള കള്ളത്തരങ്ങള്‍ തടയുകയാണ് ലക്ഷ്യം. ഒരു ആധാറില്‍ ഒമ്പത് നമ്പറാണ് ഉപയോഗിക്കാനാകുക.
ആധാര്‍ നിര്‍ബന്ധമാക്കിയതോടെ മറ്റു ഐഡി രേഖകളും ഫോട്ടോയും നല്‍കേണ്ടതില്ല. സിം ആക്ടിവേഷനും വേഗത്തിലായി.

6. സ്‌കോളര്‍ഷിപ്പുകള്‍
കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍ക്കും മറ്റു സാമ്പത്തിക സഹായ പദ്ധതികള്‍ക്കും അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ ആധാര്‍ നമ്പര്‍ നല്‍കണം. അര്‍ഹരായവര്‍ക്കാണ് ഇളവുകള്‍ ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ബാങ്ക് അക്കൗണ്ടുകള്‍ കൂടി ബന്ധിപ്പിക്കുന്നതോടെ അര്‍ഹരായവര്‍ക്ക് ധനസഹായം ലഭിച്ചെന്നു ഉറപ്പുവരുത്താം. അതുപോലെ തന്നെ ഉദ്യോഗസ്ഥ അലംഭാവം മൂലം ഇളവുകള്‍ ലഭിക്കാതെപോകുന്നതും ഇതുവഴി ഇല്ലാതാകും. എല്ലാം ഓണ്‍െലെന്‍ വഴിയാണ് ഇപ്പോള്‍ നടക്കുന്നത്.

7. പാസ്‌പോര്‍ട്ട്
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനുള്ള നിര്‍ബന്ധിത പ്രമാണങ്ങളില്‍ ഒന്നായി ആധാര്‍ കാര്‍ഡിനെ വിദേശ മന്ത്രാലയം പ്രഖ്യാപിച്ചു കഴിഞ്ഞു. ആധാര്‍ ഇല്ലാതെ നിങ്ങളുടെ പാസ്‌പോര്‍ട്ട് ലഭിക്കില്ല. രാജ്യത്തിനകത്ത് പാസ്‌പോര്‍ട്ട് ഇല്ലാതെ വിമാനയാത്ര നടത്തുന്നതിനും നിലവില്‍ ആധാര്‍ മതി. മിക്ക രാജ്യങ്ങും ഇന്ത്യയില്‍ നിന്നുള്ള യാത്രികരുടെ തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ ആധാറിനാണ് മുന്‍ഗണന നല്‍കുന്നത്.

8. സര്‍ക്കാര്‍ ഉച്ചഭക്ഷണം
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഉച്ചഭക്ഷണം നല്‍കുന്ന സ്‌കൂളിലെ വിദ്യാര്‍ഥികളും ആധാര്‍ കാര്‍ഡ് നല്‍കേണ്ടതുണ്ട്. സര്‍ക്കാര്‍ കുട്ടികള്‍ക്കായി നല്‍കുന്ന സഹായം അര്‍ഹര്‍ക്ക് ലഭിച്ചെന്ന് ഉറപ്പ് വരുത്തുന്നതിനാണിത്. സ്‌കൂളുകള്‍ ഫണ്ട് വക മാറ്റി ചെലവഴിക്കാതിരിക്കുകകയും പദ്ധതിയുടെ ലക്ഷ്യമാണ്.
9. റെയില്‍വേ ടിക്കറ്റ്
ദുരുപയോഗം തടയാനും റെയില്‍വേ ടിക്കറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും ഇന്ത്യന്‍ റെയില്‍വേ ആധാറാണ് പരിഗണിക്കുന്നത്. അര്‍ഹരായവരാണ് സേവനം കൈപ്പറ്റുന്നതെന്ന് ഉറപ്പിക്കുന്നതിനും ഇത് നിര്‍ബന്ധമാണ്

.

10. പി.ഡി.എസ്. ആനുകൂല്യം
പൊതുവിതരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണ്. എല്ലാ പി.ഡി.എസ്. സബ്‌സിഡി ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വ്യക്തികള്‍ റേഷന്‍ കാര്‍ഡുമായി ആധാറുമായി ബന്ധിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ മിക്ക ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (29 minutes ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (34 minutes ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (54 minutes ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (1 hour ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (2 hours ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (2 hours ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (2 hours ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (2 hours ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (3 hours ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (3 hours ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (3 hours ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (3 hours ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (11 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (11 hours ago)

Malayali Vartha Recommends