Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

25 ലക്ഷത്തിനു മുകളില്‍ നിക്ഷേപമുണ്ടോ? ആദായനികുതി വകുപ്പ് പിന്നാലെ...

29 NOVEMBER 2017 11:06 AM IST
മലയാളി വാര്‍ത്ത

25 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി. 1.16 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. നോട്ട് നിരോധനത്തിനുശേഷം 25 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്ക് വ്യക്തമായ വിശദീകരണം നല്കാത്തതിനാലാണ് നോട്ടീസ് അയച്ചത്.

ആദായനികുതി അടച്ച വലിയ തുകയുടെ നിക്ഷേപകരും വകുപ്പിന്റെ നിരീക്ഷണത്തില്‍ ഉള്‍പ്പെടും. 2016 നവംബര്‍ എട്ടിലെ കറന്‍സി റദ്ദാക്കലിനു ശേഷം 2.5 ലക്ഷം രൂപയ്ക്കു മുകളില്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ നിക്ഷേപിച്ച 18 ലക്ഷം പേരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് ക്രോഡീകരിച്ചിരുന്നു. ഇതില്‍ 25 ലക്ഷത്തിനു മുകളില്‍, 10-15 ലക്ഷം എന്നീ വിഭാഗങ്ങളില്‍ നികുതി അടയ്ക്കാത്ത കമ്പനികളെയും വ്യക്തികളെയും പ്രത്യേകമായി തിരിച്ചിരുന്നു.
25 ലക്ഷം രൂപയ്ക്കു മുകളില്‍ നിക്ഷേപം നടത്തിയവര്‍ 1.16 ലക്ഷം പേരാണെന്ന് സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. ഇവരോട് 30 ദിവസത്തിനുള്ളില്‍ ആദായനികുതി അടയ്ക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 10-25 ലക്ഷം രൂപയ്ക്കുള്ളില്‍ ബാങ്കുകളില്‍ നിക്ഷേപിച്ച 2.4 ലക്ഷം പേരുണ്ട്. നികുതി അടയ്ക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ഇവര്‍ക്ക് രണ്ടാംഘട്ടത്തില്‍ നോട്ടീസ് അയയ്ക്കും.

ആദായനികുതി നിയമം ലംഘിച്ചവരുടെ എണ്ണം ഏപ്രില്‍ സെപ്റ്റംബര്‍ കാലയളവില്‍ ഇരട്ടിയിലധികം ഉയര്‍ന്ന് 609 എണ്ണമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 288 ആയിരുന്നു. കൂടാതെ പരാതികള്‍ 652ല്‍നിന്ന് 1,046 എണ്ണമായി ഉയര്‍ന്നു. 43 പേര്‍ക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്.

ഔദ്യോഗിക റിപ്പോര്‍ട്ടുകളനുസരിച്ച് 23.22 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായി 3.68 ലക്ഷം കോടി രൂപ കറന്‍സി റദ്ദാക്കലിനുശേഷം നിക്ഷേപിച്ചിട്ടുണ്ട്. 17.73 ലക്ഷം പേരാണ് സംശയാസ്പദമായി പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 16.92 ലക്ഷം ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളായ 11.8 ലക്ഷം പേര്‍ ആദായനികുതി വകുപ്പിന് വിശദീകരണം നല്കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (27 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (1 hour ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (1 hour ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (2 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (2 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (3 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (3 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (3 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (4 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (4 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (4 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (4 hours ago)

Malayali Vartha Recommends