Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

നിങ്ങളുടെ വാഹനത്തിന്റെ മൈലേജ് കുറയുന്നോ..? ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കൂ...

29 NOVEMBER 2017 12:31 PM IST
മലയാളി വാര്‍ത്ത

മൈലേജ് കൂടിയ വാഹനങ്ങളാണ് എല്ലാവരും അന്വേഷിക്കുന്നത്. മൈലേജ് കൂടിയ പുതിയ വാഹനമായിരുന്നാലും മൈലേജ് കുറയുന്നു എന്ന പരാതിയുമായി വാഹനനിർമാതാക്കളെ കുറ്റം പറയുക എന്നത് ചിലരുടെയെങ്കിലും ശീലമാണ്. എന്നാൽ ഇത് വാഹനനിര്‍മാതാക്കളുടെ കുറ്റമല്ല എന്ന കാര്യം നാം മനസിലാക്കണം.

ഇന്ധനക്ഷമത കുറയുന്നതിന്റെ പ്രധാന കാരണം തെറ്റായ ഡ്രൈവിംഗ് രീതിയാണ്. വാഹനത്തിന്റെ ഇന്ധനക്ഷമത കാര്യക്ഷമമായി നിലനിര്‍ത്താന്‍ ചില ശീലങ്ങള്‍ മാറ്റിയാൽ മാത്രം മതി. ഒരല്‍പം നേരം നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യത്തില്‍ എഞ്ചിന്‍ ഓഫ് ചെയ്യാതിടുന്നത് ഇന്ധനം ലാഭിക്കുമെന്നാണ് പലരുടെയും ചിന്താഗതി. എഞ്ചിന്‍ ഓഫാക്കി ഒണാക്കുമ്പോള്‍ ഇന്ധനം കൂടുതല്‍ ചെലവഴിക്കപ്പെടുമെന്ന തെറ്റായ ധാരണയാണ് ഇതിന് കാരണം. യഥാര്‍ത്ഥത്തില്‍ എഞ്ചിന്‍ ഓഫാക്കുകയും പിന്നീട് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ ഇന്ധന ലാഭമുണ്ടാക്കുന്നത്.

കമ്പനി അനുശാസിക്കുന്ന ഇടവേളകളിലുള്ള സര്‍വീസുകള്‍ ഇന്ധനക്ഷമത ഉറപ്പ് വരുത്തുന്നതില്‍ നിര്‍ണായക ഘടകമാണ്. കൂടാതെ, നിരന്തരം ടയറിന്റെ പ്രഷര്‍ പരിശോധിക്കുന്നതും ഇന്ധന ക്ഷമത ഉറപ്പ് വരുത്തും. ചൂടേറിയ കാലാവസ്ഥയില്‍ എസിയില്ലാതെ വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍ എസിയുടെ ഉപഭോഗം മൈലേജിനെ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്.

വ്യത്യസ്ത റോഡുകളില്‍, അല്ലെങ്കില്‍ പ്രദേശങ്ങളില്‍ വാഹനത്തിന്റെ മൈലേജ് വ്യത്യാസപ്പെടും. കയറ്റങ്ങളില്‍ വാഹനത്തിന്റെ ഇന്ധനക്ഷമത ഗണ്യമായി കുറയും. അതേപോലെ തന്നെ തണുത്തതും ചൂടേറിയതുമായ കാലാവസ്ഥകളും വാഹനത്തിന്റെ ഇന്ധനക്ഷമതയെ ബാധിക്കും. തണുത്ത കാലാവസ്ഥയില്‍ പര്യാപ്തമായ താപത്തിലേക്ക് എഞ്ചിന്‍ എത്താന്‍ വൈകുന്നതിനാലാണ് ഇന്ധനക്ഷമത കുറയുന്നത്. ഒപ്പം, വേഗതയില്‍ പോകുമ്പോള്‍ സൈഡ് വിന്‍ഡോ തുറന്നിടുന്നത് കാറ്റിന്റെ പ്രതിരോധം വര്‍ധിപ്പിക്കുന്നു. ഇതും മൈലേജ് കുറയ്ക്കും.

വാഹനത്തില്‍ ഭാരമേറിയ വസ്തുക്കള്‍ കയറ്റുന്നതും ഇന്ധനക്ഷമത കുറയ്ക്കും. കാറിലെ അധിക ഭാരം വലിക്കുന്നതിന് എഞ്ചിന് കൂടുതല്‍ ഇന്ധനം കത്തിക്കേണ്ടതായി വരും. 20 കിലോഗ്രമോളമുള്ള അമിത ഭാരം വാഹനത്തിന്റെ ഇന്ധനക്ഷമതയില്‍ ഒരു ശതമാനത്തിന്റെ കുറവിനാണ് വഴിവെക്കുക. ഇന്ത്യയില്‍ 40 ശതമാനം ഡ്രൈവര്‍മാരും ഒരു നിയന്ത്രണവുമില്ലാതെയാണ് ആക്‌സിലറേറ്ററുകളെ പ്രയോഗിക്കുന്നത്. എഞ്ചിനിലേക്ക് ഇന്ധനം എത്തിച്ച് നല്‍കുന്നതാണ് ആക്‌സിലറേറ്ററിന്റെ പ്രധാന കര്‍ത്തവ്യം. അതിനാല്‍ അക്ഷമയോടെയുള്ള ഡ്രൈവിംഗും, അലക്ഷ്യമായി ബ്രേക്കിംഗ് സംവിധാനം ഉപയോഗിക്കുന്നതും വാഹനത്തിന്റെ ഇന്ധനക്ഷമതയെ ബാധിക്കുന്നു.

വാഹനത്തിലെ അമിത ഇന്ധന നഷ്ടം പ്രതിരോധിക്കാന്‍ ആധുനിക സാങ്കേതികതയില്‍ വികസിപ്പിച്ചെടുത്തതാണ് ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം. ക്രൂയിസ് കണ്‍ട്രോളില്‍, ആവശ്യമായ വേഗത്തില്‍ വാഹനം ഓടിക്കുന്നതിലൂടെ അനാവശ്യ ബ്രേക്കിംഗും ആക്സിലറേഷനും ഒഴിവാക്കാന്‍ സാധിക്കും. ഇത് ഇന്ധന നഷ്ടം തടയുന്നതിന് വഴിവെക്കുന്നു. ജിപിഎസും മൈലേജും തമ്മിലെന്ത് ബന്ധമെന്ന് സംശയം തോന്നിയേക്കാം. യാത്രകളില്‍, പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകളില്‍ മൈലേജ് നിര്‍ണയിക്കുന്നത് ജിപിഎസും കൂടി ചേര്‍ന്നാണ്. ജിപിഎസിലൂടെ എളുപ്പവഴിയില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ കാരണം. ഇത് ഇന്ധനക്ഷമത മാത്രമല്ല, സമയവും ലാഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends