Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...


സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...


കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...


ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...

ബിറ്റ്‌കോയിന്‍ വിനിമയമൂല്യത്തിന് വന്‍ കുതിപ്പ്

29 NOVEMBER 2017 02:24 PM IST
മലയാളി വാര്‍ത്ത

ബിറ്റ്‌കോയിന്‍ വിനിമയമൂല്യം 9000 യുഎസ് ഡോളറില്‍ നിന്ന് റെക്കോഡ് ഉയര്‍ച്ചയായ 10,000 ഡോളറിലെത്തി. അതായത് 6.44 ലക്ഷം ഇന്ത്യന്‍ രൂപ. 10,052 ഡോളറിലാണ് കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്റെ വ്യാപാരം നടന്നത്. മൂല്യത്തില്‍ വന്‍കുതിപ്പുണ്ടാക്കിയത് ആഗോള തലത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും മൂല്യം തകര്‍ന്നേക്കാമെന്നാണ് നിക്ഷേപ വിദഗ്ധരുടെ മുന്നറിയിപ്പ്. വ്യാപാരതോതില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ കഴിഞ്ഞ ഒമ്പത് മാസമായി മൂല്യത്തില്‍ മികച്ച നേട്ടമാണ് ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനുണ്ടായത്.

ജനുവരി ഒന്നുമുതല്‍ കണക്കാക്കുകയാണെങ്കില്‍ പത്തിരട്ടി ഉയര്‍ച്ചയാണ് ഉണ്ടായത്. ജനുവരിയില്‍ 1000 ഡോളറായിരുന്നു മൂല്യം. നവംബറില്‍ മാത്രമുണ്ടായ നേട്ടം 3,550 ഡോളറാണ്. ഒരാഴ്ചമുമ്പാകട്ടെ 6000 ഡോളറുമായിരുന്നു ബിറ്റ്‌കോയിന്റെ മൂല്യം. ചരിത്രത്തില്‍ ഇതാദ്യമായി ക്രിപ്‌റ്റൊകറന്‍സിയുടെ മൊത്തം വിപണിമൂല്യം 300 ബില്യണ്‍ ഡോളറാകുകയും ചെയ്തു.

ക്രിപ്‌റ്റോ കറന്‍സി അഥവാ ഡിജിറ്റല്‍ മണി എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അനേകം കറന്‍സികളില്‍ ഒന്നുമാത്രമാണ് ബിറ്റ്‌കോയിന്‍. ഇത് സാധാരണ പണംപോലെ കൈയില്‍ പിടിക്കാനോ പേഴ്‌സില്‍ വെക്കാനോ കഴിയുന്ന ഒന്നല്ല. ഈ കോയിന്‍ നിര്‍മിക്കുന്നതാകട്ടെ പണം അച്ചടിക്കുന്ന രീതിയിലുമല്ല. എല്ലാം ഡിജിറ്റലാണ്.

വലിയ പ്രോസസിങ് ശേഷിയുള്ള കംപ്യൂട്ടറുകളില്‍ അനേകം പ്രോഗ്രാമര്‍മാര്‍ ചേര്‍ന്നാണ് ഒരു ബിറ്റ്‌കോയിന്‍ ഡിസൈന്‍ ചെയ്യുന്നത്. ബിറ്റ്‌കോയിനുകള്‍ ഡിജിറ്റല്‍ ലോകത്തെ പണവിനിമയത്തിനാണ് ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്.

ക്രമേണ മറ്റുമേഖലകളിലും മൂല്യമുണ്ടായതോടെയാണ് ബിറ്റ്‌കോയിന്‍ ഒരു നിക്ഷേപമാര്‍ഗമായത്. റഷ്യയില്‍ ഇത്തരം കോയിനുകള്‍ നിര്‍മിക്കാന്‍ (മിന്റ് ചെയ്യുകയെന്ന് ബിറ്റ്‌കോയിന്‍ ആരാധകര്‍ പറയും) ഒരുപാട് കംപ്യൂട്ടറുകള്‍ ചേര്‍ന്ന ഡിജിറ്റല്‍ ഫാമുകള്‍ തന്നെയുണ്ട്. ജപ്പാന്‍കാരനായ സതോഷി നകാമോട്ടോയാണ് ബിറ്റ്‌കോയിനിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എന്നാല്‍ ഇത് ഒരു വ്യക്തിയല്ലെന്നും ഒരുകൂട്ടം ആളുകളാണെന്നും അഭിപ്രായമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരങ്ങളായ ജിഷിന്‍ മോഹനും അമേയയും വിവാഹിതരായി  (18 minutes ago)

ഇന്ധന വില വീണ്ടും കൂട്ടി; പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂടുന്നത്  (31 minutes ago)

പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വന്‍ തോല്‍വിയെന്ന് പാലക്കാട് ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം  (35 minutes ago)

റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു  (44 minutes ago)

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  (52 minutes ago)

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി  (58 minutes ago)

രാജ്യവ്യാപകമായി നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവെച്ചു  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

കാട്ടാളൻ സെൻസർ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു; മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്!!!  (1 hour ago)

സ്വര്‍ണക്കൊള്ള മുതല്‍ കോട്ടയത്തെ ചില മാഫിയാ ബന്ധം വരെ; മുന്‍ മന്ത്രി വി എന്‍ വാസവനെ സ്‌കെച്ചിട്ട് ആഭ്യന്തര വകുപ്പ് ? അയ്മനത്തെ പഴയ കൊലപാതകവും കുത്തിപ്പൊക്കുന്നു !! രക്ഷിക്കാന്‍ പിണറായിക്ക് മുന്നില്‍ ക  (2 hours ago)

പകരംവീട്ടി കാലിക്കറ്റ് എഫ്‌സി; റിയൽ മലബാറിനെ തകർത്ത് കോഴിക്കോടൻ ക്ലബ്ബിന്റെ അശ്വമേധം: കാലിക്കറ്റ് എഫ്‌സി 2 - 0 റിയൽ മലബാർ...  (3 hours ago)

ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...  (3 hours ago)

പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...  (3 hours ago)

സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...  (3 hours ago)

കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...  (4 hours ago)

Malayali Vartha Recommends