Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നികുതി വകുപ്പ് ഉടന്‍ നിങ്ങളെ പിടികൂടിയേക്കും

11 DECEMBER 2017 11:25 AM IST
മലയാളി വാര്‍ത്ത

ഗള്‍ഫില്‍ ചോര നീരാക്കി പണിയെടുക്കുന്ന പ്രവാസി നാട്ടില്‍ ഒരു വീടുപണിയാമെന്ന മോഹവുമായി പെടാപാടുപെട്ട് പണം സ്വന്തം എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നു. നേരത്തെ ഒപ്പിട്ടു നല്‍കിയിട്ടുള്ള ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് ഭാര്യ പണം പിന്‍വലിച്ച് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. എ.ടി.എം. കാര്‍ഡുപയോഗിച്ച് ആവശ്യാനുസരണം പണമെടുത്ത് വീടു പണി നടത്തുന്നു. ഇത് മിക്കവാറും എല്ലാ കുടുംബത്തിലും സംഭവിക്കുന്നത് പതിവാണ്.

എന്നാല്‍ ആദായ നികുതി എന്താണെന്നു പോലുമറിയാത്ത ഒരു വീട്ടമ്മ മാത്രമായ ഭാര്യയ്ക്ക് ആദായ നികുതി ഓഫീസില്‍ നിന്ന് നോട്ടീസ് ലഭിക്കുന്നു. ഇത് ഈയിടെയായി പലര്‍ക്കും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് പലര്‍ക്കും അത്ഭുതം തോന്നിയേക്കാം. ഈ പണമിടപാടുകള്‍ ആദായ നികുതി വകുപ്പ് എങ്ങനെ അറിഞ്ഞു?

ആദായ നികുതി നിയമത്തിലെ വകുപ്പ് 285 ബി.എ. (റൂള്‍114 ഇ) പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ സേവിങ്‌സ് ബാങ്ക് (എസ്.ബി.) അക്കൗണ്ടില്‍ നിക്ഷേപം നടത്തിയാല്‍ ബന്ധപ്പെട്ട ബാങ്ക് അധികൃതര്‍ പ്രസ്തുത വിവരങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് നിയമവ്യവസ്ഥയുണ്ട് .

ഭര്‍ത്താവിന്റെ ചെക്ക് ലീഫ് ഉപയോഗിച്ച് പണം പിന്‍വലിച്ച് സ്വന്തം അക്കൗണ്ടില്‍ ഇടുന്നതിനു പകരം അതേ ചെക്ക് ലീഫ് ഉപയോഗിച്ച് തന്നെ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ (Account to account transfer) നടത്തിയിരുന്നെങ്കില്‍ ഈ പൊല്ലാപ്പൊന്നുമുണ്ടാകില്ലായിരുന്നു എന്ന കാര്യം പറഞ്ഞു മനസ്സിലാക്കാനാരുമില്ലാതെ പോകുന്നു എന്നതാണ് ദുഃഖകരമായ സത്യം.

പൗരന്മാരുടെ സ്വകാര്യതയ്ക്ക് അതിര്‍വരമ്പുകളുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അവ എത്രമാത്രമാകാം എന്നത് കോടതിയുടെ പരിഗണനയിലുള്ള കാര്യമാകയാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ സ്വകാര്യ വിവരങ്ങളാണ് എന്ന ഒരു നിലപാട് ഒരു നികുതിദായകനും സ്വീകരിക്കാനാവില്ല. അതുകൊണ്ടു തന്നെയാണ് നമ്മുടെ പാന്‍ ആധാര്‍ എന്നീ രേഖകളുപയോഗിച്ച് നികുതി വകുപ്പ് നടത്തുന്ന വിവരശേഖരണം നിയമ വിധേയമായിത്തീരുന്നതും.

അത്യന്താധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് വിവര വിശകലനം നടത്താന്‍ ഒരു പുതിയ പദ്ധതി നികുതിവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഏകദേശം 17 തരം ഇടപാടുകള്‍ക്ക് റൂള്‍ 114 ബി പ്രകാരം നികുതിദായകന്‍ തന്നെ പാന്‍ സമര്‍പ്പിക്കണമെന്നതിനു പുറമേയാണ് മറ്റു സ്രോതസ്സുകളില്‍ നിന്നും മേല്‍പ്പറഞ്ഞ വകുപ്പ് 285 ബി.എ. പ്രകാരമുള്ള വാര്‍ഷിക വിവര റിട്ടേണുകള്‍ വഴി വിവര ശേഖരണം സര്‍ക്കാര്‍ നടത്തുന്നത്.

10 ലക്ഷം രൂപ അഥവാ അതിനുമുകളിലുള്ള തുകയ്ക്ക് ബാങ്ക് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍ ബാങ്കേഴ്‌സ് ചെക്ക്, റിസര്‍വ് ബാങ്കിന്റെ പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റ്‌സ് മുതലായവ.

2) ബാങ്ക് കറന്റ് അക്കൗണ്ടില്‍ നിന്നുള്ള പിന്‍വലിക്കലുകളും അവയിലേക്കുള്ള നിക്ഷേപങ്ങളും സാമ്പത്തികവര്‍ഷത്തില്‍ 50 ലക്ഷം രൂപയോ അതില്‍ കൂടുതലോ.

3) ബാങ്ക്, പോസ്റ്റ് ഓഫീസ്, കോഓപ്പറേറ്റീവ് ബാങ്കുകള്‍ നിധി കമ്പനി, നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികളിലെ പുതിയ ടേം ഡെപ്പോസിറ്റുകള്‍ (പുതുക്കലുകളൊഴികെ) 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഒരു സാമ്പത്തിക വര്‍ഷത്തില്‍
4) ബാങ്ക്, സഹകരണബാങ്കുകള്‍ മറ്റ് ഏജന്‍സികള്‍ മുതലായവ പുറപ്പെടുവിച്ചിട്ടുള്ള ക്രെഡിറ്റ് കാര്‍ഡുകളിലേക്കുള്ള ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ ആയുള്ള അടവുകള്‍ മറ്റു രീതിയിലുള്ള അടവുകള്‍ക്കുള്ള പരിധി 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ.

5) കമ്പനികളും മറ്റു സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന ബോണ്ടുകളും കടപ്പത്രങ്ങളും വാങ്ങുമ്പോള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ.

6) 2013ലെ കമ്പനി നിയമത്തിലെ വകുപ്പ് 68 പ്രകാരം ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികള്‍ ഓഹരികള്‍ തിരികെ വാങ്ങുമ്പോള്‍ (പൊതു വിപണിയില്‍ നിന്നും ഒഴികെ) 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഒരു സാമ്പത്തികവര്‍ഷത്തില്‍
7). മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങുമ്പോള്‍ (ഒരു സ്‌കീമില്‍ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റങ്ങളൊഴികെ) ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ.

8) കമ്പനികളും മറ്റും പുറപ്പെടുവിക്കുന്ന ഓഹരികള്‍ വാങ്ങുമ്പോള്‍ (ഷെയര്‍ ആപ്ലിക്കേഷന്‍ തുക അടക്കം) സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയോ അതിലധികമോ.

9) 1999ലെ വിദേശനാണ്യ വിനിമയനിയമ (ഫെമ 1999) പ്രകാരമുള്ള അംഗീകൃത ഏജന്‍സിയില്‍ നിന്നുമുള്ള വിദേശനാണ്യഇടപാടുകള്‍ സാമ്പത്തികവര്‍ഷത്തില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ.

10) സ്റ്റാമ്പ് ഡ്യൂട്ടിക്കായി മൂല്യനിര്‍ണയം നടത്തുമ്പോള്‍ 30 ലക്ഷം രൂപയോ അതില്‍ കൂടുതലോ മൂല്യം കാണിക്കുന്ന സ്ഥാവര വസ്തുക്കളുടെ വാങ്ങലും വില്പ്പനയും
11) ആദായ നികുതി നിയമത്തിലെ 44 എ.ബി. എന്ന വകുപ്പുപ്രകാരം ടാക്‌സ് ഓഡിറ്റിനു ബാധ്യതയുള്ള നികുതിദായകന്‍ ചരക്കുവില്പന, സേവനം നല്‍കല്‍ എന്നിവ നടത്തുമ്പോള്‍ രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള ക്യാഷ് വരവുകള്‍
12) ബാങ്കുകള്‍ സഹകരണബാങ്കുകള്‍ പോസ്റ്റ് ഓഫീസ് മുതലായവയില്‍ 2016 നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30 വരെയുള്ള കറന്‍സി നിരോധന കാലയളവില്‍ നടത്തപ്പെട്ട ക്യാഷ് ഡെപ്പോസിറ്റുകള്‍ കറന്റ് അക്കൗണ്ടുകളില്‍ (ഒന്നോ അതിലധികമോ അക്കൗണ്ടുകളില്‍ ആകെ) 12.5 ലക്ഷം രൂപയോ അതില്‍ കൂടുതലോ.
മറ്റു അക്കൗണ്ടുകളില്‍ (ഉദാ: എസ്.ബി. അക്കൗണ്ടുകള്‍ /ലോണ്‍ അക്കൗണ്ടുകള്‍) 2.5 ലക്ഷം രൂപയോ അതില്‍ കൂടുതലോ.
13) പന്ത്രണ്ടില്‍ പറഞ്ഞിട്ടുള്ള സ്ഥാപനങ്ങളില്‍ 2016 ഏപ്രില്‍ ഒമ്പതു മുതല്‍ നവംബര്‍ ഒമ്പതുവരെ കാലയളവിലുള്ള ക്യാഷ് ഡെപ്പോസിറ്റുകളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (39 minutes ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (47 minutes ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (1 hour ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (1 hour ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (1 hour ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (3 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (3 hours ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (3 hours ago)

ദീപാ നിശാന്ത് ജി ഇംഗ്ളണ്ടിൽ പോയി ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തപ്പോൾ അടിക്കുറുപ്പായി ഇടാൻ മനസിൽ പെട്ടെന്ന് തോന്നിയത് ഏതെങ്കിലും കമ്മി സാഹിത്യമല്ല , ആർഎസ്എസിൻ്റെ ഗണഗീതമാണ്; മലയാളി മനസിലേക്ക് ആർഎസ്എസ് സോ  (3 hours ago)

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി; പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി  (3 hours ago)

ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...  (3 hours ago)

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍  (3 hours ago)

യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...  (3 hours ago)

കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends