Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...


സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...


കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...


ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...

പുത്തന്‍ ടാക്‌സിക്കാറുകളില്‍ വേഗപ്പൂട്ടിനായി ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുന്നു

12 DECEMBER 2017 11:42 AM IST
മലയാളി വാര്‍ത്ത

പുതുതായി വാങ്ങുന്ന ടാക്‌സിക്കാറുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയതോടെ ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുന്നു. വേഗപ്പൂട്ട് കമ്പനികള്‍ നല്‍കാത്തതിനാല്‍ പതിനയ്യായിരം രൂപവരെയാണ് വര്‍ക്ക്‌ഷോപ്പ് ഉടമകള്‍ ഈടാക്കുന്നത്. വേഗപ്പൂട്ടില്ലാതെ വണ്ടി ടെസ്റ്റ് നടത്താനാകില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്.
ഇതോടെ ബാങ്ക് വായ്പയെടുത്ത് കാറുകള്‍ വാങ്ങിയവര്‍ക്ക് അത് നിരത്തിലിറക്കാനാകാത്ത സ്ഥിതിയാണ്. പുതുതായി വാങ്ങുന്ന ടാക്‌സിക്കാറുകളില്‍ വേഗപ്പൂട്ട് വേണമെന്നത് കേന്ദ്ര നിര്‍ദ്ദേശമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ടാക്‌സികള്‍ ധാരാളമുള്ളതിനാല്‍ നിരവധി കമ്പനികള്‍ വേഗപ്പൂട്ട് ഇറക്കുന്നുണ്ട്.
കൂടാതെ കാര്‍ കമ്പനികള്‍തന്നെ വേഗപ്പൂട്ട് നല്‍കണമെന്ന് ഇതര സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം, കേരളത്തില്‍ ടാക്‌സികള്‍ അധികം ഇല്ല. അതുകൊണ്ട് തന്നെ കമ്പനികള്‍ വേഗപ്പൂട്ട് ഇറക്കുമതി ചെയ്യുന്നില്ല. കൂടാതെ വേഗപ്പൂട്ട് നല്‍കണമെന്ന് കാര്‍ കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമില്ല. അതുകൊണ്ട്തന്നെ വണ്ടി വാങ്ങുന്നവര്‍ വേഗപ്പൂട്ട് സംഘടിപ്പിച്ച് വേണം ടെസ്റ്റിനെത്താന്‍.

കാര്‍ കമ്പനികളും മോഡലുകളും മാറുന്നതിനനുസരിച്ച് വോഗപ്പൂട്ട് ഘടിപ്പിക്കുന്ന കണക്ടറുകള്‍ക്ക് മാറ്റം വരും എന്നതാണ് ഡ്രൈവര്‍മാരെ കുഴയ്ക്കുന്നത്. വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച് കണക്ടറുകള്‍ നോക്കി വേഗപ്പൂട്ട് ഓഡര്‍ ചെയ്യണം. 5000ത്തില്‍ താഴെ മാത്രം ചെലവുവരുന്നതിന് 15000 രൂപ വരെ നല്‍കണം. ബാങ്ക് വായ്പയെടുത്ത് വാഹനം വാങ്ങിയവര്‍ റോഡിലിറക്കാന്‍ കഴിയാതെ വാഹനം ഷെഡില്‍ ഇട്ടിരിക്കുകയാണ്. പലരുടെയും തിരിച്ചടവും മുടങ്ങി. എന്നാല്‍ പഴയ വാഹനങ്ങളുടെ ടെസ്റ്റിന് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിട്ടുമില്ല.

സംസ്ഥാനത്ത് അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ അധികവും സ്വകാര്യ ആഡംബരകാറുകളാണെന്ന് ടാക്‌സിഡ്രൈവര്‍മാര്‍ പറയുന്നു. ഡ്രൈവര്‍മാര്‍ ഭൂരിഭാഗവും പ്രായമുള്ളവരാണ്. അമിതവേഗത്തില്‍ ഓടിക്കാറുമില്ല. അപകടം തടയാനാണെങ്കില്‍ ആഡംബരകാറുകളിലാണ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കേണ്ടത്. വാഹനം വാങ്ങിയാല്‍ വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ മൂന്നുമാസത്തെ സമയമെങ്കിലും അനുവദിക്കണമെന്നും ബൈക്ക് കമ്പനികള്‍ തന്നെ ഹെല്‍മറ്റ് നല്‍കണമെന്നത്‌പോലെ വേഗപ്പൂട്ടിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരങ്ങളായ ജിഷിന്‍ മോഹനും അമേയയും വിവാഹിതരായി  (18 minutes ago)

ഇന്ധന വില വീണ്ടും കൂട്ടി; പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂടുന്നത്  (31 minutes ago)

പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വന്‍ തോല്‍വിയെന്ന് പാലക്കാട് ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം  (35 minutes ago)

റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു  (44 minutes ago)

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  (52 minutes ago)

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി  (58 minutes ago)

രാജ്യവ്യാപകമായി നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവെച്ചു  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

കാട്ടാളൻ സെൻസർ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു; മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്!!!  (1 hour ago)

സ്വര്‍ണക്കൊള്ള മുതല്‍ കോട്ടയത്തെ ചില മാഫിയാ ബന്ധം വരെ; മുന്‍ മന്ത്രി വി എന്‍ വാസവനെ സ്‌കെച്ചിട്ട് ആഭ്യന്തര വകുപ്പ് ? അയ്മനത്തെ പഴയ കൊലപാതകവും കുത്തിപ്പൊക്കുന്നു !! രക്ഷിക്കാന്‍ പിണറായിക്ക് മുന്നില്‍ ക  (2 hours ago)

പകരംവീട്ടി കാലിക്കറ്റ് എഫ്‌സി; റിയൽ മലബാറിനെ തകർത്ത് കോഴിക്കോടൻ ക്ലബ്ബിന്റെ അശ്വമേധം: കാലിക്കറ്റ് എഫ്‌സി 2 - 0 റിയൽ മലബാർ...  (3 hours ago)

ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...  (3 hours ago)

പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...  (3 hours ago)

സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...  (3 hours ago)

കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...  (4 hours ago)

Malayali Vartha Recommends