Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

വരുന്നു ഇ വേ ബില്‍; വാണിജ്യ നികുതി വെട്ടിപ്പിനുള്ള പഴുതുകള്‍ അടയുന്നു

17 DECEMBER 2017 08:51 AM IST
മലയാളി വാര്‍ത്ത

വാണിജ്യ നികുതി വെട്ടിപ്പ് തടഞ്ഞ് ജി. എസ്. ടിയുടെ പൂര്‍ണ പ്രയോജനം സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നതിന് ചെക്ക് പോസ്റ്റുകള്‍ക്ക് പകരം ഇലക്‌ട്രോണിക് വേ ബില്‍ ( ഇ വേ ബില്‍ )ഫെബ്രുവരി 1ന് നിലവില്‍ വരും.
ഇന്നലെ വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ജി.എസ്.ടി.കൗണ്‍സിലിന്റെ 24ാമത് യോഗത്തിലാണ് തീരുമാനം.

ജനുവരി 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തിലും ഫെബ്രുവരി ഒന്നു മുതല്‍ ഔപചാരികമായും ഇ വേ ബില്‍ നടപ്പാക്കും. ജി. എസ്. ടി ശൃംഖല പൂര്‍ത്തിയാകാത്ത സംസ്ഥാനങ്ങള്‍ക്ക് ഇ വേ ബില്‍ നടപ്പാക്കാന്‍ ജൂണ്‍ ഒന്നു വരെ സമയം നല്‍കും. കേരളത്തില്‍ നെറ്റ് വര്‍ക്ക് പൂര്‍ത്തിയായതിനാല്‍ ജനുവരി 15ന് തന്നെ നിലവില്‍ വരും.
ജി.എസ്.ടി.യുടെ ദേശീയ ഇലക്ട്രോണിക് ശൃംഖല പൂര്‍ത്തിയാകാത്തതിനാല്‍ സംസ്ഥാനങ്ങള്‍ തയ്യാറാക്കിയ നെറ്റ്‌വര്‍ക്കിലായിരിക്കും ഇ വേ ബില്‍ പ്രവര്‍ത്തിക്കുക. ദേശീയ ശൃംഖല പൂര്‍ത്തിയാകുന്ന മുറയ്ക്ക് സംസ്ഥാനങ്ങളുടെ നെറ്റ്‌വര്‍ക്ക് ഇല്ലാതാകും.
ജി.എസ്.ടി.യില്‍ അതിര്‍ത്തികള്‍ ഇല്ലാത്തതിനാല്‍ ഒരു സംസ്ഥാനത്തിനകത്തുള്ള ചരക്കുകടത്തിനും ഇ വേ ബില്‍ ബാധകമാകും. അരലക്ഷം രൂപയ്ക്ക് മേലുള്ള സാധനങ്ങള്‍ കടത്തുന്നതിനാണ് ഇ വേ ബില്‍ വേണ്ടിവരിക. ഇതിനായി സാധനങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ചുരുങ്ങിയത് പത്തുകിലോമീറ്റര്‍ മാറ്റാനും ഇത് വേണമെന്നാണ് നിയമം. മിനിമം ദൂരപരിധി കൂട്ടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യം അടുത്ത യോഗം തീരുമാനിക്കും.

ഇ വേ ബില്‍ കേരളത്തിന് നേട്ടമുണ്ടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഉദ്പാദന കേന്ദ്രങ്ങളിലെ നികുതി ഘടനയ്ക്ക് പകരം വില്പനയിടങ്ങളിലെ നികുതി ഘടനയിലേക്ക് നികുതി പിരിവ് മാറും. അത് കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടും. ജി.എസ്.ടി വന്നതോടെ അന്തര്‍ സംസ്ഥാന വില്പനയില്‍ നിന്ന് കേരളത്തിന്റെ വരുമാനം 460 കോടിയില്‍ നിന്ന് 890 കോടിയായി. സേവനം ഉള്‍പ്പെടെ 2,000 കോടിയുടെ പ്രതിമാസ വരുമാനമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കിയതും ചരക്ക് കടത്ത് പരിശോധിക്കാനാകാത്തതും കാരണം ഇതുവരെ ഈ നേട്ടം കൈവരിക്കാനായില്ല.

വാണിജ്യ നികുതി വെട്ടിപ്പിനുള്ള പഴുതുകള്‍ അടയ്ക്കാനാണ് ജി. എസ്. ടിയില്‍ ഇ വേ ബില്‍ ഏര്‍പ്പെടുത്തിയത്. ചരക്ക് കൊണ്ടുപോകാന്‍ ജി.എസ്.ടി. നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കി കിട്ടുന്ന ബില്ലാണ് ഇ വേ ബില്‍.
ഇതിന്റെ പകര്‍പ്പ് ചരക്ക് കടത്തുന്ന ഏജന്‍സിക്കും വാങ്ങുന്നയാളിനും വില്ക്കുന്നയാളിനും നല്‍കും. അവരുടെല്ലാം പേരില്‍ ഇത് രജിസ്റ്റര്‍ ചെയ്യും.
ചരക്ക് നീക്കം ഓണ്‍ലൈനായി നിരീക്ഷിക്കാന്‍ കഴിയും
നികുതി പരിശോധനയ്ക്ക് ചെക്ക് പോസ്റ്റുകളുടെ ആവശ്യം ഇല്ലാതാകും. ആ സമയം ലാഭിക്കാം.
100 കിലോമീറ്റര്‍ വരെ ഒരു ദിവസത്തേയും 1000 കിലോമീറ്റര്‍ വരെ 15 ദിവസത്തേയും കാലാവധിയിലാണ് ഇ വേ ബില്‍ നല്‍കുക.
ഇത് നശിപ്പിക്കാനോ, തട്ടിപ്പ് നടത്താനോ കഴിയില്ല. സ്&്വംിഷ;ക്വാഡിന് ഏത് സമയവും ഓഫീസിലിരുന്നോ, റോഡില്‍ വച്ചോ ഇത് പരിശോധിക്കാം. നികുതി പൂര്‍ണമായും സര്‍ക്കാരിലേക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends