Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സംസ്ഥാനത്ത് നിലവിലുള്ള ട്രഷറി നിയന്ത്രണം ജനുവരി രണ്ടാംവാരത്തോടെ നീക്കുമെന്ന് ധനമന്ത്രി

30 DECEMBER 2017 11:12 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് നിലവിലുള്ള ട്രഷറി നിയന്ത്രണം ജനുവരി രണ്ടാംവാരത്തോടെ നീക്കുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 6100 കോടി രൂപ കൂടി വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളുടെ ചെലവഴിക്കാതെ കിടന്ന 6000 കോടി രൂപ ട്രഷറിയില്‍നിന്ന് മാറ്റിയതോടെയാണ് നാല് വര്‍ഷത്തിനുശേഷം വീണ്ടും വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.
13,000 കോടി രൂപയില്‍ 6000 കോടി രൂപയാണ് മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റിയത്. പൊതുവിപണിയില്‍നിന്ന് കടമെടുക്കുന്നതോടെ ട്രഷറി ഞെരുക്കം മാറുമെന്നും നിയന്ത്രണം നീക്കുമെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക ഞെരുക്കം മൂലം രണ്ടു മാസം മുമ്പാണ് ട്രഷറിയിലെ പണം ഇടപാടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരു ദിവസം 50 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിക്കുന്നതിന് നിയന്ത്രണമുണ്ട്. ശമ്പളം, ക്ഷേമ ആനുകൂല്യങ്ങള്‍, സ്വന്തം പേരില്‍ ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിച്ച പണം എന്നിവ ഒഴികെ പിന്‍വലിക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ജനുവരി രണ്ടാം വാരത്തോടെ ഇതെല്ലാം നീക്കും. ശേഷം 25 ലക്ഷം രൂപക്ക് മുകളില്‍ വരുന്ന ബില്‍ തുക മാറുന്നതിന് മാത്രം മുന്‍കൂര്‍ അനുമതി മതിയാകും.

20,000 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷം വായ്പയെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇതില്‍ ആദ്യ മൂന്ന് പാദത്തില്‍ തന്നെ 14,000 കോടി വായ്പയെടുത്തു.13,000 കോടി രൂപ വിവിധ വകുപ്പുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളിലുമായി ട്രഷറി നിക്ഷേപമായുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് പൊതുവിപണിയില്‍നിന്ന് വായ്പയെടുക്കുന്നതില്‍നിന്ന് 6000 കോടി കിഴിച്ചത്. കേന്ദ്രനിര്‍ദേശം മറികടക്കുന്നതിന് മന്ത്രിസഭയോഗ തീരുമാനം അനുസരിച്ചാണ് വിവിധ വകുപ്പുകളുടെ ചെലവഴിക്കാതെ കിടന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്.

ട്രഷറി നിയന്ത്രണം ഒഴിവാകുന്നതോടെ കരാറുകാരുടെ ബില്ലുകള്‍ മാറുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവിടുന്നതിനുമുള്ള നിയന്ത്രണങ്ങളും ഇല്ലാതാകും. ധനകമ്മി മൂന്ന് ശതമാനത്തില്‍ നിര്‍ത്തി ചെലവ് ചെയ്യുന്ന രീതി തന്നെ തുടരും. സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കില്‍ കിഫ്ബി വായ്പയെ വരെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കിഫ്ബിയുടെ െനക്രഡിറ്റ് റേറ്റിങ് എ പ്ലസാണ്. അതിനാല്‍ വായ്പക്ക് പ്രതിസന്ധിയുണ്ടാകില്ല. ബജറ്റ് ക്രമത്തില്‍ നടന്നാല്‍ മാത്രമേ ഈ നേട്ടം നിലനിര്‍ത്താന്‍ കഴിയൂ. ട്രഷറി നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തില്ലെന്നും തോമസ് ഐസക് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends