Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പണമില്ലാതെ ചെക്കുകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

03 JANUARY 2018 10:17 AM IST
മലയാളി വാര്‍ത്ത

അക്കൗണ്ടില്‍ പണമില്ലാതെ ചെക്കുകള്‍ നല്‍കുന്നവരെ വേഗത്തില്‍ കുറ്റവിചാരണ ചെയ്യാനും താല്‍ക്കാലിക നഷ്ടപരിഹാരമായി പകുതി തുക നിശ്ചിത ദിവസത്തിനുള്ളില്‍ ഈടാക്കാനും വ്യവസ്ഥചെയ്യുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പണമില്ലാതെ ചെക്ക് തട്ടിപ്പ് സംഭവങ്ങളില്‍ നിയമ നടപടി അനന്തമായി നീളുന്നത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ്‌സ് (ഭേദഗതി) നിയമം 2017 ധനസഹമന്ത്രി ശിവപ്രസാദ് ചൊവ്വാഴ്ച സഭയില്‍ അവതരിപ്പിച്ചത്.

നിയമം പാര്‍ലമന്റെ് അംഗീകരിച്ചാല്‍ ബന്ധപ്പെട്ട കോടതികള്‍ക്ക് ചെക്ക് തട്ടിപ്പ് നടത്തുന്നവരില്‍നിന്ന് താല്‍ക്കാലിക നഷ്ടപരിഹാരമായി ചെക്കിലെ തുകയുടെ 20 ശതമാനത്തില്‍ കൂടാത്ത തുക ഈടാക്കാന്‍ അധികാരം നല്‍കുന്നു. കോടതി ഉത്തരവിട്ട് 60 ദിവസത്തിനകം ഇത് നല്‍കണം. മതിയായ കാരണം കോടതിക്ക് ബോധ്യപ്പെട്ടാല്‍ 30 ദിവസംകൂടി അധികം നല്‍കും. ആരോപണ വിധേയനായ ആള്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ ഈ തുക പലിശസഹിതം തിരിച്ചുനല്‍കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ആ സാമ്പത്തിക വര്‍ഷാദ്യം ആര്‍.ബി.ഐ നിജപ്പെടുത്തിയ പലിശയാണ് ഈടാക്കുക. ഈ തുകയും കോടതി ഉത്തരവിന് 60 ദിവസത്തിനുള്ളില്‍ തിരിച്ച് നല്‍കണമെന്നാണ് വ്യവസ്ഥ.
മതിയായ കാരണം ബോധ്യപ്പെട്ടാല്‍ 30 ദിവസം അധികം സാവകാശം നല്‍കണം. 1881ലെ നൊഗോഷ്യബ്ള്‍ ഇന്‍സ്ട്രുമന്റെ്‌സ് നിയമമാണ് ഭേദഗതി ചെയ്യുന്നത്. കോടതികളില്‍ വര്‍ഷങ്ങളോളം നീളുന്ന നിയമവ്യവഹാരം തടയുന്നത് ലക്ഷ്യമിട്ടുള്ള ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends