സ്വര്‍ണ വില പവന് 520 രൂപ ഇടിഞ്ഞു

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 520 രൂപ കുറഞ്ഞ് 20,400 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 65 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ കുറവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. എന്നാല്‍ രൂപയുടെ മൂല്യത്തില്‍ വന്‍ കുറവ് സംഭവിച്ചതിനാല്‍ അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണത്തിനുണ്ടായ വിലയിടിവിന്റെ പ്രയോജനം പൂര്‍ണമായി ലഭിച്ചിട്ടില്ല.
രണ്ടര വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിലയിലേക്കാണ് അന്താരാഷ്ട്ര വിപണിയില്‍ വ്യാഴാഴ്‌ച സ്വര്‍ണവില കൂപ്പുകുത്തിയത്. ഏതാണ്ട് 90 ഡോളറിന്റെ നഷ്ടമാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്.
https://www.facebook.com/Malayalivartha