സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപ വര്‍ദ്ധിച്ചു

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപ വര്‍ദ്ധിച്ചു . മൂന്നുദിവസംമാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിലാണ് ഇന്ന് 200 രൂപ വര്‍ധിച്ചത്. ഇതോടെ പവന്റെ വില 36,200 രൂപയായി. 4525 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ വില 0.3ശതമാനം വര്‍ധിച്ച് 1,818.25 ഡോളറിലെത്തി. യൂറോപ്പില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. യുഎസ് ട്രഷറി ആദായത്തില്‍ കുറവുണ്ടായതും സ്വര്‍ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.38ശതമാനം കൂടി 48,278 രൂപയിലെത്തി.
https://www.facebook.com/Malayalivartha