സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 35,760 രൂപ
സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ധിച്ചിരുന്നു. പവന് 35,760 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4470 രൂപയുമാണ് വില. തുടര്‍ച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് ഇന്നലെ വില കൂടിയത്.
വ്യാഴാഴ്ച്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ചയും സ്വര്‍ണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. എന്നാല്‍ മൂന്നു ദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം ചൊവ്വാഴ്ച സ്വര്‍ണവില കൂടിയിരുന്നു.
പവന് 200 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
ജൂലൈ 16നും സ്വര്‍ണവില 36,200 രൂപയായിരുന്നു. ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയായിരുന്നു പവന് 35,200 രൂപ.
"https://www.facebook.com/Malayalivartha