സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്... പവന് 320 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ദ്ധനവ് രേഖപ്പടുത്തിയിരിക്കുകയാണ്. ഒരു പവന് സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്ന് വിപണി വില 37,360 രൂപയായി വര്‍ദ്ധിച്ചു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിനും 40 രൂപ വര്‍ദ്ധിച്ചു. ഇതോടെ വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4670 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 20 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നു. ഒരു രൂപ കൂടി വിപണി വില 67 രൂപയായി. എന്നാല്‍ ഹോള്‍മാര്‍ക്ക് വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. 100 രൂപയാണ് 925 ഹോള്‍മാര്‍ക്ക് വെള്ളിവില.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha