പൊന്നിന് പൊന്നും വില...! സംസ്ഥാനത്ത് സ്വര്‍ണ വില ഉയർന്നു തന്നെ, ഒരാഴ്ചക്കിടയില്‍ വര്‍ദ്ധിച്ചത് 1,320 രൂപ
സംസ്ഥാനത്ത് പൊന്നിന്റെ വില പൊന്നും വിലയായി തന്നെ തുടരുകയാണ്. ഇന്നലെ ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നും മാറ്റമില്ലാതെ തുടരുന്നത്.ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 70 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന് 38,200 രൂപയാണ് ഇന്നത്തെ വിപണി വില. ഒരാഴ്ചക്കിടയില്‍ സ്വര്‍ണത്തിന് 1,320 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3,945 രൂപയാണ്.സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്.
മെയ് 25ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,790 രൂപയും പവന് 38,320 രൂപയുമാണ് ഈ മാസത്തെ എറ്റവും ഉയർന്ന വില. ഏറ്റവും കുറഞ്ഞ സ്വർണവില മെയ് 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്.
മെയ് മാസം 20 മുതലുള്ള സ്വർണ്ണ വില...
മെയ് 20: 37,360
മെയ് 21: 37,640
മെയ് 22: 37,640
മെയ് 23: 37,720
മെയ് 24 : 38200
മെയ് 25 : 38320
മെയ് 26 : 38120
മെയ് 27 : 38,200
മെയ് 28 : 38,200
https://www.facebook.com/Malayalivartha