സ്വര്‍ണ വിലയില്‍ കുറവ്..... പവന് 200 രൂപ കുറഞ്ഞു
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് താഴ്ന്നത്. പവന് 38,000 രൂപയിലും ഗ്രാമിന് 4,750 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.
അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് പ്രകടമായിരിക്കുന്നത്. നിലവില്‍ ഔണ്‍സിന് 1,834.28 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഔണ്‍സിന് 1,852.16 ഡോളറായിരുന്നു. കഴിഞ്ഞ ദിവസം ഇത് 1,861.11 ഡോളര്‍ വരെ ഇയര്‍ന്നിരുന്നു.
ആഗോള വിപണിയില്‍ എണ്ണവില 123 ഡോളര്‍ പിന്നിട്ടതോടെ ഡോളറിന് ആവശ്യക്കാര്‍ കൂടിയതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. സ്വര്‍ണ വ്യാപാര മേഖലയില്‍ വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികളും വിലയില്‍ പ്രതിഫലിച്ചെന്നാണു സൂചനകള്‍.
"
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ നേരിയ വര്‍ധന. ഒരു ഗ്രാം വെള്ളിക്ക് 67.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 540 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 675 രൂപയും ഒരു കിലോഗ്രാമിന് 67,500 രൂപയുമാണ് വില.
https://www.facebook.com/Malayalivartha