സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 280 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 280 രൂപ കുറഞ്ഞു. ഒരു പവന്റെ ഇന്നത്തെ വില 38,200 രൂപയാണ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4775 രൂപയായി. ഇന്നലെ ഒരു പവന് 38,480 ഗ്രാമിന് 4810 രൂപയുമായിരുന്നു വില.
ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു . ജൂണ്‍ ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സ്വര്‍ണം. പവന് 38,000 രൂപയും ഗ്രാമിന് 4750 രൂപയുമായിരുന്നു വില.
മെയ് 25ന് ആയിരുന്നു സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഉണ്ടായിരുന്നത്. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു അന്നത്തെ വില.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha