സംംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്.... പവന് 80 രൂപ വര്‍ദ്ധിച്ചു
സംംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്.... പവന് 80 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 38280 രൂപയായി. ജൂണ്‍ ആദ്യം കുറഞ്ഞ സ്വര്‍ണവില പിന്നീട് ഉയരുകയാണ് ഉണ്ടായത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4785 രൂപയാണ്.
ജൂണ്‍ നാലിന് 35 രൂപയുടെ ഇടിവാണ് ഉണ്ടായത്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടിട്ടുണ്ട് 5 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച 30 രൂപയുടെ ഇടിവുണ്ടായിരുന്നു.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3950 രൂപയാണ്. ജൂണ്‍ മൂന്നിന് 45 രൂപ വര്‍ധിച്ചിരുന്നു. അതേസമയം കേരളത്തില്‍, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണിയില്‍ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.
"
https://www.facebook.com/Malayalivartha