സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്..... പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്..... പവന് 200 രൂപ താഴ്ന്ന് 38,000 രൂപയിലും ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,760 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു.
നിലവിലെ വില മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിന് തൊട്ടരികെയാണ്. രാജ്യാന്തര വിപണിയിലേയും, ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്.
ഈ മാസം ഒന്നിന് പവന് 38,000 രൂപയായിരുന്നു. മാസത്തെ ഏറ്റവും താഴ്ന്ന നിരക്കും ഇതാണ്. ഈ മാസം രണ്ടിന് പവന് 80 രൂപ കൂടി 38,080 രൂപയിലെത്തി. തുടര്‍ന്ന് മൂന്നിന് 400 രൂപ വര്‍ധിച്ച് 38,480 രൂപയിലെത്തി. മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
സ്വര്‍ണവില വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത. അതുകൊണ്ടു തന്നെ നിക്ഷേപകര്‍ ഓരോ താഴ്ചയിലും സ്വര്‍ണം വാങ്ങിക്കൂട്ടന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. യു.എസ്. ട്രഷറി വരുമാനം ഉയര്‍ന്നതു സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു.
എന്നാല്‍ മാന്ദ്യ ഭീഷണി ശക്തമായതോടെ നിക്ഷേപകര്‍ക്കിടയില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി ശക്തിപ്പെടുത്തുന്നു. ഡോളറിനെതിരേ രൂപ കൂപ്പുകുത്തുന്നതും പ്രാദേശിക വിപണികളില്‍ വില വര്‍ധിക്കാന്‍ കാരണമായി.
സാമ്പത്തികമാന്ദ്യം ഉണ്ടായാല്‍ സ്വര്‍ണവില വീണ്ടും കുതിക്കും. കൊവിഡ് കാലത്ത് പവന് 42,000 രൂപ വരെയെത്തിയിരുന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 68.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 548 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 685 രൂപയും ഒരു കിലോഗ്രാമിന് 68,500 രൂപയുമാണ് വില.
https://www.facebook.com/Malayalivartha