സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 38,680 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. മൂന്ന് ദിവസമായി ഈ മാസത്തെ എറ്റവും ഉയര്‍ന്ന വിലയായ ഗ്രാമിന് 4,835 രൂപയിലും പവന് 38,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ചയാണ് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വര്‍ധിച്ച് ഈ വിലയിലേക്ക് എത്തിയത്. ഇതിനു മുന്‍പ് ഈ മാസത്തെ ഉയര്‍ന്ന നിരക്ക് ജൂണ്‍ മൂന്നിന് രേഖപ്പെടുത്തിയ പവന് 38,480 രൂപയും ഗ്രാമിന് 4,810 രൂപയുമായിരുന്നു.
ജൂണ്‍ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. രാജ്യാന്തര വിപണിയില്‍ അമേരിക്കയുടെ അപ്രതീക്ഷിത പണപ്പെരുപ്പ വളര്‍ച്ച അമേരിക്കന്‍ ബോണ്ടിന് മുന്നേറ്റം നല്കിയപ്പോഴും സാമ്പത്തിക മാന്ദ്യഭയത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ നിന്നും സ്വര്‍ണത്തിലേക്ക് പണമൊഴുക്കിയത് രാജ്യാന്തര സ്വര്‍ണ വില ഉയര്‍ത്തി.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
" f
https://www.facebook.com/Malayalivartha