സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്..... ഒറ്റയടിക്ക് പവന് 760 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്..... ഒറ്റയടിക്ക് പവന് 760 രൂപ കുറഞ്ഞു.. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു 95 രൂപയും കുറഞ്ഞു. പവന് 37,920 രൂപയും, ഗ്രാമിന് 4,740 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഒരു പവന് 38,680 രൂപയിലും, ഗ്രാമിന് 4835 രൂപയിലും തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണ വില പെട്ടന്ന് കുറഞ്ഞത്.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 66 രൂപയായി.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha