സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്..... പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വിലയില്‍ 200 രൂപയുടെ കുറവാണ് ഉണ്ടായത്. 37,920 രൂപയില്‍ നിന്നും 37,720 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്.
ഗ്രാമിന്റെ വില 25 രൂപ കുറഞ്ഞ് 4715ലെത്തി. കഴിഞ്ഞ ദിവസവും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണത്തിന്റെ ഭാവി വിലകള്‍ ഉയര്‍ന്നു.
138 രൂപ നേട്ടത്തോടെ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 50,345 രൂപയായി. ആഗോളതലത്തില്‍ ഒരു മാസത്തിനിടെയിലെ കുറഞ്ഞ നിരക്കില്‍ നിന്നും സ്വര്‍ണത്തിന് നേരിയ മുന്നേറ്റമുണ്ടായി.
യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ് പലിശനിരക്കുകള്‍ പ്രഖ്യാപിക്കാനിരിക്കുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രബാങ്ക് എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണായകമാണ്.
"
https://www.facebook.com/Malayalivartha