സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4755 രൂപയും പവന് 38,040 രൂപയുമായി.
ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയു0 കുറഞ്ഞിരുന്നു. ഗ്രാമിന് 4715 രൂപയു0 പവന് 37,720 രൂപയുമായിരുന്നു ഇന്നലത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വര്‍ണവിപണി.
ജൂണ്‍ 11 മുതല്‍ 13 വരെ പവന് 38, 680 രൂപ എന്ന നിരക്കില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടന്നിരുന്നത്. ഇതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിനവും വില ഇടിയുകയായിരുന്നു.
ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ തുടരുന്നു. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.
" f
https://www.facebook.com/Malayalivartha