Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്..... പവന് 160 രൂപ കുറഞ്ഞു

24 JUNE 2022 01:55 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

 

ഇതോടെ സ്വര്‍ണവില ഗ്രാമിന് 4745 രൂപയും പവന് 37,960 രൂപയുമായി. വ്യാഴാഴ്ച പവന് 160 രൂപ കൂടിയിരുന്നു. ബുധനാഴ്ച 160 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് വില 4745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച്ച പവന് 38120 രൂപയും ഗ്രാമിന് 4765 രൂപയുമായിരുന്നു വില.

അതേസമയം സംസ്ഥാനങ്ങള്‍ക്കുള്ളില്‍ സ്വര്‍ണമോ മൂല്യമേറിയ ലോഹങ്ങളോ കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയേക്കും....


നികുതിവെട്ടിപ്പും കള്ളക്കടത്തും തടയാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം പരിഗണിച്ചേക്കുമെന്നാണറിയുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ഇക്കാര്യം ജിഎസ്ടി കൗണ്‍സിലിന് നേരത്തെ ശുപാര്‍ശചെയ്തിരുന്നു.

 


രണ്ടുലക്ഷം രൂപയ്ക്കുമുകളില്‍ മൂല്യമുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനാകും ഇ-വേ ബില്‍ നിര്‍ബന്ധമാക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അനുവാദവും നല്‍കിയേക്കും. 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള എല്ലാ ചരക്കുകകളുടെയും നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാണെങ്കിലും സ്വര്‍ണത്തെ അതില്‍നിന്ന് ഒഴിവാക്കിയിരുന്നു.

ജിഎസ്ടി നടപ്പാക്കിയശേഷം സ്വര്‍ണ ഇടപാടിന്മേല്‍ സംസ്ഥാനത്തിന് ലഭിച്ചിരുന്ന വരുമാനത്തില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതിനെതുടര്‍ന്ന് കേരളമാണ് ഈ നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്. കേരളത്തോടൊപ്പം കര്‍ണടകം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളും ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

 

അതേസമയം, മറ്റ് പല സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുമാണുമുള്ളത്. അതുകൊണ്ടുതന്നെ രാജ്യത്തൊട്ടാകെ നടപ്പാക്കുന്നതിന് പകരം സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അനുമതി നല്‍കാന്‍ കഴിയുമോയെന്നകാര്യവും കൗണ്‍സില്‍ പരിശോധിച്ചേക്കും. അതേസമയം, സ്വര്‍ണത്തിന് ഇ-വേ ബില്‍ പ്രായോഗികമല്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (11 minutes ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (16 minutes ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (22 minutes ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (28 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (37 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (2 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (3 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (4 hours ago)

Malayali Vartha Recommends