സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്.... പവന് 320 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെ രാവിലെ 960 രൂപ കൂടിയശേഷം ഉച്ചയ്ക്ക് 200 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 38,400 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ രാവിലെ 120 രൂപ വര്‍ധിച്ചിരുന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കുറഞ്ഞു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,800 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 35 രൂപയാണ് ഉയര്‍ന്നത്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്.
"
https://www.facebook.com/Malayalivartha