സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 80 രൂപ വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 80 രൂപ വര്‍ധിച്ചു. . ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 37,040 രൂപയാണ് വില. ഗ്രാമിന് പത്ത് രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4630 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,630 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3,825 രൂപയാണ്.
കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം 16ന് രാവിലെ ഒരു പവന് സ്വര്‍ണത്തിന് 37,280 രൂപയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം വില കുറയുകയും ചെയ്തു. അന്നുതന്നെ 36,960 രൂപയിലെത്തി. പിന്നീട് രണ്ട് ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില കുറഞ്ഞു. 10 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ രൂപയില്‍ ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയായി. സാധാരണ വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു.
"
https://www.facebook.com/Malayalivartha