സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്..... പവന് 80 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്..... പവന് 80 രൂപയുടെ കുറവ്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,170 രൂപയിലും പവന് 41,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഒരാഴ്ചയ്ക്കുള്ളില്‍ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ഫെബ്രുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നുണ്ട്.
"
https://www.facebook.com/Malayalivartha