സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപ വര്‍ദ്ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നിരുന്നു. ഇന്നും 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന് വിപണി വില 44840 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഇന്നലെയും 20 രൂപ ഉയര്‍ന്നിരുന്നു. വിപണി വില 5605 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. വിപണി വില 4665 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. 81 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരളത്തിലെ ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ ഇഷ്ടപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha