സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു....

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 64360 രൂപയാണ്. ഇന്നലെ വില 160 രൂപയോളം വര്‍ദ്ധിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു കഴിഞ്ഞ വ്യാഴ്ച സ്വര്‍ണവില. 64,560 രൂപ വരെ ഉയര്‍ന്ന വില ചെറുതായിട്ട് കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ 70,000 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8045 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6620 രൂപയാണ്. വെള്ളിയുടെ വില ഇന്ന് കുറഞ്ഞിട്ടുണ്ട് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
https://www.facebook.com/Malayalivartha