സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്....പവന് 240 രൂപയുടെ വര്‍ദ്ധനവ്

വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന് 30 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8950 രൂപയായാണ് ഉയര്‍ന്നത്. മ രൂപ ഉയര്‍ന്നു. 71,600 രൂപയായാണ് പവന്‍ വില കൂടിയത്.
അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.5 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,305 ഡോളറായി.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചറായി 3,329.80 ഡോളറായി ഉയര്‍ന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ ശക്തമാകുന്നതും സ്റ്റീലിന് ഉള്‍പ്പടെ അധിക നികുതി ഏര്‍പ്പെടുത്താനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ത്തുമെന്ന് ആശങ്കയുണ്ട്.
അതേസമയം നിഫ്റ്റി 81 പോയിന്റ് നഷ്ടത്തോടെ 24,669ലാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെന്‍സെക്‌സില്‍ 236 പോയിന്റ് നഷ്ടമുണ്ടായി.
https://www.facebook.com/Malayalivartha