സംസ്ഥാനത്ത് സ്വർണവില ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു.... പവന് 160 രൂപയുടെ കുറവ്

കേരളത്തിൽ സ്വർണവില ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13810 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,10,480 രൂപയുമായി. വെള്ളി കിലോക്ക് 5,000 രൂപ കുറഞ്ഞു. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 250 രൂപയാണ് ഇന്നത്തെ വില.
സ്വർണത്തിന് ഇന്നലെ രാവിലെ ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയും പവന് 320 രൂപ കൂടി 1,11,000 രൂപയുമായിരുന്നു വില. പിന്നാലെ, ഉച്ചക്ക് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുറഞ്ഞു. ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോൾ പവന് 1,10,320 രൂപയായിരുന്നു വില.
ആഗോളവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 4.08 ഡോളർ കുറഞ്ഞ് 4,543.42 ഡോളറാണ് വില. 0.09 ശതമാനമാണ് ഇടിവുണ്ടായത്.
" f
https://www.facebook.com/Malayalivartha


























