സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 240 രൂപയുടെ കുറവ്

കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. കഴിഞ്ഞ ദിവസം മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണനിരക്ക് എത്തിയതിന് പിന്നാലെയാണ് വിലയിടിവുണ്ടായത്.
ഗ്രാമിന് 30 രൂപയുടെ വിലക്കുറവാണ് ഉണ്ടായത്. 13,995 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. പവന്റെ വിലയില്‍ 240 രൂപയുടെ കുറവുണ്ടായി. 1,11,960 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞത്.
അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവിലയിൽ വർദ്ധനവുണ്ടായി. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha























