സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,520 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ വർദ്ധനവും തുടർന്ന് ഇടിവും രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇന്നത്തെ വിപണിയിൽ പഴയ വില തന്നെ തുടരുകയാണ്.
ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,13,520 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 14,190 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അതേസമയം, സംസ്ഥാനത്ത് ഇന്നത്തെ വെള്ളി വിലയിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഒരു കിലോഗ്രാം വെള്ളിക്ക് 2,54,900 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha

























