വൈദ്യുതി ഉത്പാദിപ്പിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് ഏഴു ജില്ലകളില്‍
മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്കരണ പ്ലാന്റ് ഏഴു ജില്ലകളില്‍ സ്ഥാപിക്കുന്നു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ തുടക്കമിടുന്ന പ്ലാന്റില്‍ നിന്നും അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, മലപ്പുറം ജില്ലകളിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ ഖര മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. വിവിധ നഗരസഭകളും വൈദ്യുതി ബോര്‍ഡും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു മെഗാവാട്ട് വൈദ്യുതി വരെ ഉത്പാദിപ്പിക്കാവുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുകയാണു ലക്ഷ്യം. പാലക്കാട്ട് വൈദ്യുതി ബോര്‍ഡിന്റെ ഭൂമിയിലും മറ്റ് സ്ഥലങ്ങളില്‍ മറ്റു വകുപ്പുകളുടെ ഭൂമിയിലുമാണ് പ്ലാന്റ് സ്ഥാപിക്കുക. ഏഴിടത്തും ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ട് ആകും ആദ്യ പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റുകളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് നിശ്ചയിക്കുന്ന നിരക്കില്‍ വൈദ്യുതി ബോര്‍ഡ് വാങ്ങും.
പ്ലാന്റിന്റെ പ്രതിദിന സംസ്കരണ ശേഷി 300 ടണ്‍ ആയിരിക്കണമെന്നും പുതുതായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്കരിക്കാനുള്ള മാലിന്യം നിശ്ചിത അളവില്‍ നല്‍കേണ്ട ബാധ്യത ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിനായിരിക്കും. നിശ്ചിത അളവില്‍ മാലിന്യം നല്കാനായില്ലെങ്കില് തദ്ദേശസ്ഥാപനങ്ങള്‍ പിഴ ഒടുക്കേണ്ടിവരും. ഒരുവര്‍ഷത്തേക്ക് നിശ്ചയിക്കുന്ന ടിപ്പിംഗ് ഫീസിന്റെ 25 ശതമാനമാണ് പിഴയായി നല്‍കേണ്ടത്. കുറവു വരുന്ന മാലിന്യത്തിന് ടണ്ണിന് 1500 രൂപ നിരക്കില്‍ പിഴ ഈടാക്കാമെന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. നിശ്ചിത അളവില്‍ മാലിന്യം നല്‍കുന്നത് സംബന്ധിച്ച് കെഎസ്ഐഡിസിയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനവും പ്രത്യേക കരാര്‍ ഉണ്ടാക്കും.
https://www.facebook.com/Malayalivartha