Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

ജനുവരിയോടെ പ്രതിദിനം 13 വിമാനങ്ങളുമായി കണ്ണൂര്‍ വിമാനത്താവളം

30 NOVEMBER 2018 03:51 PM IST
മലയാളി വാര്‍ത്ത

രണ്ടായിരത്തി മുന്നൂറ്റമ്പത് കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജനുവരിയോടെ പ്രതിദിനം 13 ഫ്‌ലൈറ്റുകള്‍ സര്‍വീസ് ആരംഭിക്കും. ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒന്‍പതിന് തന്നെ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകും. കണ്ണൂരില്‍നിന്നുള്ള ആദ്യ വിമാന സര്‍വീസായ അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. രാത്രി ഏഴിനാണ് അബുദാബിയില്‍നിന്ന് കണ്ണൂരിലേക്ക് തിരിച്ചുള്ള വിമാനം. ഉദ്ഘാടനദിവസം മാത്രമായിരിക്കും ഈ സമയത്ത് സര്‍വീസ് നടത്തുക. മറ്റു ദിവസങ്ങളില്‍ രാവിലെ ഒന്‍പതിന് കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്ന വിമാനം രാത്രി 8.20ന് കണ്ണൂരില്‍ തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസിന് തയാറായിട്ടുണ്ട്. ഇപ്പോള്‍ അറ്റകുറ്റപ്പണിയിലുള്ള ഒരു വിമാനംകൂടി എത്തുന്നതോടെ മസ്‌കറ്റിലേക്കും സര്‍വീസ് തുടങ്ങും. ഇതോടൊപ്പം ആഴ്ചയില്‍ നാലുദിവസം മാത്രമുള്ള ഷാര്‍ജ സര്‍വീസ് ദിവസേനയാക്കും.

ഡിസംബറില്‍ തന്നെ ഗോ എയറിന്റെ ആഭ്യന്തര സര്‍വീസും ആരംഭിക്കും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഗോ എയര്‍ സര്‍വീസ് നടത്തുക. അന്താരാഷ്ട്ര സര്‍വീസിനും ഗോ എയര്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ അബുദാബി, ദമാം, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങും. ദോഹ, കുവൈത്ത് സര്‍വീസിനും ഗോ എയറിന് പദ്ധതിയുണ്ട്. ഇന്‍ഡിഗോ ജനുവരി പകുതിയോടെ ബംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹൂബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

ആദ്യദിവസം മുതല്‍ത്തന്നെ കാര്‍ഗോ സര്‍വീസിനും താത്കാലിക സംവിധാനം ഏര്‍പ്പെടുത്തും. എയര്‍ ഇന്ത്യ എയര്‍ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡുമായി ഇതിന് ധാരണയായി. യാത്രക്കാര്‍ക്ക് ബാഗേജുകള്‍ കൗണ്ടറില്‍ കൊണ്ടുപോയി ചെക്ക് ചെയ്യേണ്ട ആവശ്യമില്ലാത്ത സെല്‍ഫ് ബാഗേജ് ഡ്രോപ് മെഷീന്‍ സൗകര്യം കേരളത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തുന്നത് കണ്ണൂരിലാണ്. ഹാന്‍ഡ് ബാഗേജുകളും ബോര്‍ഡിംഗ് പാസുകളും സ്റ്റാമ്ബ് ചെയ്യാതെ സെക്യൂരിറ്റി സ്‌ക്രീനിംഗ് നടത്താനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട്. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം ഡിസംബര്‍ ഒന്നിന് ചുമതലയേല്‍ക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (3 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (9 minutes ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (44 minutes ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (59 minutes ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (1 hour ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (1 hour ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (1 hour ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (1 hour ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (2 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (2 hours ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (2 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (2 hours ago)

തളിപ്പറമ്പില്‍ സിപിഎം പടയൊരുക്കം ശ്യാമളയെ സഖാക്കള്‍ തോല്‍പ്പിക്കും എംവി ഗോവിന്ദന്‍ വെള്ളം കുടിക്കും പോസ്റ്റര്‍ ഒട്ടിക്കാനും സഖാക്കളില്ല  (2 hours ago)

ലാരിജാനി കൊല്ലപ്പെട്ടതോടെ ഇറാനെ ഇസ്രായേല്‍ തീര്‍ത്തു നെതന്യാഹുവിന്റെ ഉത്തരവില്‍ വന്‍ നേതാക്കളെ വധിക്കുന്നു  (2 hours ago)

ഒരു പൊളിറ്റിക്കൽ ഡ്രാമ ചിത്രം; നിവിന്റെ പ്രതിഛായ മാർച്ച് 26ന് തിയറ്ററുകളിലേക്ക്!!!  (4 hours ago)

Malayali Vartha Recommends