Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ ക്രിസ്തുമസ് വിപണി തയ്യാര്‍

15 DECEMBER 2018 02:49 PM IST
മലയാളി വാര്‍ത്ത

ക്രിസ്തുമസ് ദിനങ്ങള്‍ അടുത്തതോടെ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ക്രിസ്തുമസ് വിപണി സജീവമാകുന്നു. അലങ്കാര വസ്തുക്കളുടേയും നക്ഷത്രങ്ങളുടേയും പുല്‍ക്കൂടുകളുടേയും വിപുലമായ ശേഖരമൊരുക്കി വ്യാപാരികള്‍ വിപണി കയ്യടക്കാന്‍ സജ്ജരായിട്ടുണ്ട്. ക്രിസ്തുമസ് കടകളില്‍ വിവിധ നിറത്തിലും തരത്തിലും വലുപ്പത്തിലുമുള്ള നക്ഷത്രങ്ങള്‍ക്കൊണ്ട് നിറച്ചിട്ടുണ്ട്. രാത്രിയില്‍ പ്രകാശപൂരിതമാകുന്ന നക്ഷത്രങ്ങള്‍ കണ്ണുകള്‍ക്ക് നവ്യാനുഭവമാണ് നല്‍കുന്നത്. ഇവ വാങ്ങുന്നതിന് ആവശ്യക്കാരേറെയാണ്. കരകൗശലക്കാര്‍ സ്വയം നിര്‍മ്മിക്കുന്ന നക്ഷത്രങ്ങളുടെ വില്പനയും സജീവമായിട്ടുണ്ട്. പുതിയ തരത്തിലുള്ള നക്ഷത്രങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. 

പ്ലാസ്റ്റിക് രൂപത്തില്‍ ഇലിമിനേഷന്‍ ബള്‍ബുകള്‍ പതിപ്പിച്ച ഫാന്‍സി നക്ഷത്രങ്ങളാണ് ഈ വര്‍ഷത്തെയും താരം. ഒടിയന്‍, 2.0 തുടങ്ങിയ സിനിമാ പേരുകളിലുള്ള നക്ഷത്രങ്ങളും ആകര്‍ഷണീയമാണ്. 55 രൂപയുടെ ചെറിയ നക്ഷത്രങ്ങള്‍ മുതല്‍ 4000 രൂപാ വരെ വിലയുള്ളവ ഇക്കൂട്ടത്തിലുണ്ട്. കാലാകാലങ്ങളായി വീടുകളെ അലങ്കരിക്കുന്ന വാല്‍ നക്ഷത്രങ്ങള്‍ക്കും നല്ല ഡിമാന്റുണ്ട്. പുല്‍ക്കൂടുകള്‍ ഒരുക്കുന്നതിനും ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നതിനും വിവിധ നിറങ്ങളോടുകൂടിയ ഇല്യൂമിനേഷന്‍ ലൈറ്റുകള്‍ വാങ്ങുന്നവര്‍ ഏറെയാണ്. ഇല്യൂമിനേഷന്‍ ചെയ്ത ട്രീകളും വിവിധ നക്ഷത്രങ്ങളും ഇത്തവണയും ലഭ്യമാണ്.



ജനജീവിതം തിരക്കിലേക്ക് മാറിയതോടെ നഗരപ്രദേശങ്ങളില്‍ പലരും സ്വയം നിര്‍മ്മിക്കുന്ന പുല്‍ക്കൂടുകള്‍ ഉപേക്ഷിച്ചു കഴിഞ്ഞു. വിപണിയില്‍ ഇത്തരക്കാര്‍ക്കായി റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ യഥേഷ്ടം ലഭ്യമാണ്. എന്നാല്‍ ഒരിക്കല്‍ വാങ്ങിയ കൂടുകള്‍ പലതവണ ഉപയോഗിക്കാമെന്നതിനാല്‍ ഇതിന് ആവശ്യക്കാര്‍ കുറയാനാണ് സാധ്യത. 

ക്രിസ്തുമസ് കച്ചവടം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്തും മോശമായ അവസ്ഥയിലാണ്. പ്രളയക്കെടുതിയും സാമ്പത്തിക രംഗത്തെ തകര്‍ച്ചയുമാണ് ഇതിന് കാരണം. ക്രിസ്തുമസിന് ഇനിയും ദിവസങ്ങള്‍ ശേഷിക്കെ വിപണിയും കച്ചവടവും കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends