Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെക്‌നോളജി ഹബ്ബായി മാറുന്ന ന്യൂയോര്‍ക്ക് ! ; ആമസോണിന് പിന്നാലെ ഒരു ബില്യൺ ഡോളര്‍ ചിലവിൽ ഗൂഗിൾ പുതിയ കാമ്പസ് ഒരുക്കുന്നു; 2022 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് കമ്പനി

18 DECEMBER 2018 07:39 PM IST
മലയാളി വാര്‍ത്ത

അമേരിക്കൻ തലസ്ഥാനമായി ന്യൂയോര്‍ക്കില്‍ 100 കോടി ഡോളര്‍ (ഇന്ത്യൻ രൂപ ഏകദേശം 7,156 കോടി) ചെലവിട്ട്‌ ഗൂഗിളിന്റെ പുതിയ ക്യാമ്പസ്‌ സ്ഥാപിക്കാനൊരുങ്ങുകയാണ്. ഗൂഗിള്‍ ഹഡ്‌സണ്‍ സക്വയര്‍ എന്ന പേരില്‍ 1.7 കോടി ചതുരശ്ര അടിയുള്ള ക്യാമ്പസ്‌ ഗൂഗിളിന്റെ ആഗോള ബിസിനിസ്‌ സ്‌ഥാപനമായ ആല്‍ഫബെറ്റിന്റെ പ്രധാനകേന്ദ്രമായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അതേസമയം ന്യൂയോര്‍ക്കില്‍ ടെക്‌നോളജി ഭീമന്മാരുടെ സാന്നിധ്യം കൂടുതല്‍ സജീവമാവുകയാണ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ആമസോണും തങ്ങളുടെ വിപുലമായ കേന്ദ്രം ന്യൂയോര്‍ക്കില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആയിരിക്കണക്കിന് തൊഴിലവസരങ്ങളാവും ഇതുവഴി സൃഷ്ടിക്കപ്പെടുക.

അതേസമയം ഹഡ്‌സണ്‍ സ്ട്രീറ്റ്, വാഷിംഗ്ടണ്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ വാടകയ്ക്ക് എടുക്കുന്ന ചില കെട്ടിടങ്ങളും ഗൂഗിളിന്റെ പ്രോജെക്ടിൽ ഉൾപ്പെട്ടേക്കും. 2022 ഓടെ പുതിയ കാമ്പസ് പ്രവര്‍ത്തനക്ഷമമാകുമെന്ന് കമ്പനി ബ്ലോഗില്‍ അറിയിച്ചു. ടെക്‌നോളജി കമ്പനികളുടെ പുതിയ ഹബ്ബായി ന്യൂയോര്‍ക്ക് മാറി വരുന്നതിന്റെ സൂചനയാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

സിലിക്കണ്‍വാലി മേഖലയില്‍ നിന്ന് ടെക്‌നോളജി ഭീമന്മാര്‍ അമേരിക്കയുടെ പല ഭാഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു വരികയാണ്. ടെക്‌സാസിലെ ഓസ്റ്റിനില്‍ ഒരു ബില്യണ്‍ ഡോളര്‍ മുടക്കി പുതിയ കാമ്പസ് സ്ഥാപിക്കുമെന്ന് ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചത് അടുത്തയിടെയാണ്. അമേരിക്കന്‍ സംവിധാനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും, വളരാനുമുള്ള വലിയ പദ്ധതിയുടെ ഭാഗമായിട്ടാണ് ന്യൂയോര്‍ക്കില്‍ പുതിയ നിക്ഷേപം നടത്തുന്നതെന്നും, ബേ ഏരിയാ മേഖലയിലുള്ളതിനേക്കാള്‍ വളര്‍ച്ച ഈ മേഖലയ്ക്ക് പുറത്ത് കമ്പനി ആര്‍ജിക്കുന്നുണ്ടെന്നും ഗൂഗിള്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റൂത് പൊറാട് പറഞ്ഞു.

ഈ വര്‍ഷമാദ്യം മാന്‍ഹട്ടന്‍ ചെല്‍സി മാര്‍ക്കറ്റ് 2.4 ബില്യണ്‍ ഡോളറിന് ഗൂഗിൾ സ്വന്തമാക്കിയിരുന്നു. ഹഡ്‌സണനിടുത്ത് പിയര്‍ 57 ല്‍ വലിയൊരു കെട്ടിടം കമ്പനി വാടകയ്ക്ക് എടുത്തിട്ടുമുണ്ട്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കമ്പനിക്ക് ഇവിടെ നിലവിലുള്ള ജീവനക്കാരുടെ എണ്ണം ഇരട്ടിയാകുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ ഏഴായിരിത്തലധികം ജീവനക്കാരാണ് ഗൂഗിളിന് ന്യൂയോര്‍ക്കിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends