Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരത്ത് നിന്നും സിംഗപ്പൂരിലേക്ക് പുതിയ സര്‍വ്വീസുമായി സ്‌ക്കൂട്ട് എയര്‍ലൈന്‍സ്

19 JANUARY 2019 04:15 PM IST
മലയാളി വാര്‍ത്ത

ചെലവു കുറഞ്ഞ വിമാന സര്‍വീസായ സ്‌ക്കൂട്ട് എയര്‍ലൈന്‍സ് തിരുവനന്തപുരത്തു നിന്നും കോയമ്പത്തൂരിലേയ്ക്കും വിശാഖ പട്ടണത്തിലേയ്ക്കും സര്‍വീസ് ആരംഭിക്കുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ സ്‌ക്കൂട്ട് അവരുടെ പുതിയ റൂട്ടുകള്‍ സഹോദര എയര്‍ ലൈനായ സില്‍ക്ക് എയര്‍ സ്‌ക്കൂട്ടിനു കൈമാറും. ഇതോടെ തിരുവനന്തപുരത്തു നിന്നും വിശാഖപട്ടണത്തു നിന്നും സിംഗപ്പൂരിലേയ്ക്ക് നേരിട്ട് നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഏക വിമാന കമ്പനിയായി സ്‌ക്കൂട്ട് മാറും. 

പുതിയ സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോയമ്പത്തൂര്‍, വിശാഖപട്ടണം ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യന്‍ പോയിന്റില്‍ നിന്നും പരിമിതകാല ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ 27 നഗരങ്ങളിലേയ്ക്ക് നികുതി ഉള്‍പ്പെടെ വണ്‍വേ പ്രമോഷണല്‍ ഫെയര്‍ ആണ് ഓഫര്‍. ഇക്കോണമി ക്ലാസിന് 4,500 രൂപ മുതലാണ് ഓഫര്‍ നിരക്ക്.



തിരുവനന്തപുരം സിംഗപ്പൂര്‍ സര്‍വീസ് 2019 മെയ് ഏഴിനും കോയമ്പത്തൂരില്‍ നിന്നും വിശാഖപട്ടണത്തില്‍ നിന്നും ഉള്ള സിംഗപ്പൂര്‍ സര്‍വീസ് ഒക്ടോബര്‍ 27നും ആരംഭിക്കും. കൊച്ചി, അമൃത്സര്‍, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലക്‌നൗ, തിരുപ്പിറപ്പള്ളി എന്നീ നഗരങ്ങളില്‍ നിന്ന് സ്‌ക്കൂട്ട് സര്‍വീസ് നടത്തുന്നുണ്ട്. മേയ് എഴിന് ആരംഭിക്കുന്ന തിരുവനന്തപുരം സിംഗപ്പൂര്‍ ഫ്‌ളൈറ്റ് ടി ആര്‍ 531, രാത്രി 10.40ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 5.35ന് സിംഗപ്പൂരിലെത്തും. മടക്കയാത്ര രാത്രി എട്ടുമണിക്കാണ്. ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends