Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സോഷ്യൽ മീഡിയ കൊണ്ടാടുന്ന "10 ഇയർ ചലഞ്ച്" അത്ര നന്നല്ല ! ; പത്ത്​ വർഷം ഇടവിട്ടുള്ള ഫോട്ടോകൾ പോസ്റ്റ്​ ചെയ്യുമ്പോൾ ഫേഷ്യൽ റെക്കഗനേഷൻ അ​ൽഗോരിതങ്ങൾ വഴി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് സൈബർ വിദഗ്​ധൻ കെയ്​റ്റ്​ ഒനീൽ

19 JANUARY 2019 05:48 PM IST
മലയാളി വാര്‍ത്ത

10 ഇയർ ചലഞ്ചിന്റെ ആവേശത്തിലാണ് സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ. ഇതിന്റെ ഭാഗമായി കൗതുകമുണർത്തുന്ന നിരവധി ചിത്രങ്ങളാണ് ഓരോരുത്തരും പങ്കുവെക്കുന്നത്. 10 വർഷം മുൻപുള്ള ചിത്രങ്ങൾ ഇപ്പോഴത്തെ ചിത്രങ്ങൾക്കൊപ്പം പോസ്റ്റ് ചെയ്യുക എന്നതാണ് ചലഞ്ച്. മാറുന്ന കാലത്തിനൊപ്പം മാറുന്ന രൂപമാറ്റം സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ആഘോഷിക്കുകയാണ്. സാധാരണക്കാർ മുതൽ പ്രശസ്തരുൾപ്പടെ 10 ഇയർ ചലഞ്ചി​​​​ന്റെ ഭാഗമാവുന്നുണ്ട്​. എന്നാൽ ഈ 10 ഇയർ ചലഞ്ച്​ അത്ര നല്ല പരിപാടിയല്ലെന്നാണ് ടെക്​ വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിനായി വിവരങ്ങൾ ശേഖരിക്കുകയാണ്​ 10 ഇയർ ചലഞ്ചിലുടെ ലക്ഷ്യമിടുന്നതെന്നാണ്​ ഇവരുടെ വാദം. സൈബർ വിദഗ്​ധനായ കെയ്​റ്റ്​ ഒനീൽ നടത്തിയ ട്വീറ്റാണ്​ ഇതുമായി ബന്ധ​പ്പെട്ട ചർച്ചകൾക്ക്​ തുടക്കമിട്ടത്​​.

പത്ത്​ വർഷം ഇടവിട്ടുള്ള ഫോട്ടോകൾ പോസ്​റ്റ്​ ചെയ്യുമ്പോൾ എ.ഐയുടെ സാധ്യതകൾ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന ഫേഷ്യൽ റെക്കഗനേഷൻ അ​ൽഗോരിതങ്ങൾക്ക്​ മുഖം തിരിച്ചറിയലിനെ കുറിച്ചും പ്രായമാകുന്നതിനെ കുറിച്ചുമുള്ള വിവരങ്ങൾ നൽകുകയാണ്​ ചെയ്യുന്നതെന്നാണ്​ കെയ്​റ്റി​​ന്റെ വാദം.

ഇതിനെതിരായ ഉയരുന്ന മറുവാദം ഇത്തരം ഫോട്ടോകൾ ഫേസ്​ബുക്കി​​ന്റെ കൈവശം നേരത്തെ തന്നെയില്ലേ എന്നതാണ്​. ഒരു ചലഞ്ചിലുടെ ഇത്​ ശേഖരിച്ച്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ സേവനങ്ങൾ വിപുലീകരിക്കുന്നതിനായി ഉപയോഗിക്കേണ്ട ആവശ്യം കമ്പനിക്കുണ്ടോ എന്നും ചോദ്യമുയരുന്നുണ്ട്​​. ഈ വാദത്തിനും കെയ്​റ്റിന്​ കൃത്യമായ മറുപടിയുണ്ട്​.

ഫേസ്​ബുക്കിൽ ഇപ്പോഴുള്ള ഉപയോക്​താക്കളുടെ ഫോട്ടോ പോസ്​റ്റ്​ ചെയ്​ത തീയതി മാത്രമേ കമ്പനിയുടെ കൈവശം ഉണ്ടാവുകയുള്ളു. എത്ര വർഷം മുമ്പ്​ എടുത്തതാണ്​ ആ ഫോട്ടോ എന്നതിനെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ഫേസ്​ബുക്കിന്​ ലഭ്യമാകില്ല. 10 ഇയർ ചലഞ്ചിൽ രണ്ട്​ കാലയളവിലുമുള്ള ഫോട്ടോകൾ കൃത്യമായി ഫേസ്​ബുക്കിന്​ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച്​ മുഖം തിരിച്ചറിയലിനും പ്രായമാകലിനെ കുറിച്ചും ഒരു അൽഗോരിതം നിർമിച്ചെടുക്കാൻ ഫേസ്​ബുക്കിന്​ പ്രയാസമുണ്ടാവില്ല.

ലോകജനസംഖ്യയിലെ വലിയൊരു വിഭാഗം ഇന്ന്​ ഫേസ്​ബുക്കിൽ അംഗങ്ങളാണ്​. ഇവരുടെ ഫേഷ്യൽ റെക്കഗനേഷ്യൻ ഡാറ്റക്കൊപ്പം പ്രായമാകലിനെ കുറിച്ചുള്ള വിവരങ്ങളുമാണ്​ ഫേസ്​ബുക്കിന്​ ലഭ്യമാവുക. സ്വകാര്യ കമ്പനികൾക്ക്​ ഈ ഡാറ്റ മറിച്ച്​ വിൽക്കുകയാണെങ്കിൽ വൻ ലാഭമായിരിക്കും ലോകത്തെ സോഷ്യൽ മീഡിയ ഭീമന് കിട്ടുക. മുമ്പ്​ കേംബ്രിഡ്​ജ്​ അനലറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സമാനമായ സംഭവമാണ്​ ഉണ്ടായത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends