Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹകരണവകുപ്പിന്റെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍

24 AUGUST 2017 10:19 AM IST
മലയാളി വാര്‍ത്ത

സഹകരണവകുപ്പിന്റെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. 3500 ഓണച്ചന്തകളാണ് സഹകരണ വകുപ്പ് നടത്തുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വെകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം എല്‍.എം.എസ്. മൈതാനത്ത് വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ‘ഈ ഓണവും ബക്രീദും കണ്‍സ്യൂമര്‍ ഫെഡിനൊപ്പം’ എന്നതാണ് സഹകരണവകുപ്പിന്റെ മുദ്രാവാക്യം.

വന്‍ വിലക്കുറവാണ് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാഗ്ദാനംചെയ്തത്. എല്ലായിനങ്ങള്‍ക്കും 30-40 ശതമാനം വിലക്കുറവുണ്ട്. വിലയിളവ് നല്‍കാന്‍ സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുവിപണിയില്‍ കിലോഗ്രാമിന് 41 രൂപയുള്ള ജയ അരി 25 രൂപയ്ക്ക് ലഭിക്കും. 44 രൂപയുള്ള കുത്തരിക്ക് 24 രൂപയാണ് ഓണച്ചന്തയിലെ വില. 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്ക് വില്‍ക്കും. വിപണിയില്‍ 202 രൂപ വിലയുള്ള വെളിച്ചണ്ണയ്ക്ക് 90 രൂപ കൊടുത്താല്‍ മതി.

ഉത്പന്നങ്ങളുടെയെല്ലാം ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റിനങ്ങളുടെ ഓണച്ചന്തവിലയും ബ്രായ്ക്കറ്റില്‍ വിപണിവിലയും.

അരി കുറുവ-25(38), പച്ചരി-23(33), ചെറുപയര്‍-66(95), കടല-43(90), ഉഴുന്ന്-66(98), വന്‍പയര്‍-45(85), തുവരപ്പരിപ്പ്-65(90), മുളക്-56(95), മല്ലി-74(90).

സബ്‌സിഡിയില്ലാത്ത ഇനങ്ങള്‍ ബിരിയാണി അരി കൈമ-70(80), ബിരിയാണി അരി കോല-48(60), ചെറുപയര്‍ പരിപ്പ്-64(95), പീസ് പരിപ്പ്-50(83), ഗ്രീന്‍പീസ് -35(48), ശര്‍ക്കര ഉണ്ട-53(65), ശര്‍ക്കര അച്ചുവെല്ലം-64(65), പിരിയന്‍ മുളക്- 79(120), കടുക്-50(90), ഉലുവ-45(120), ജീരകം225-(240). ആട്ട, മൈദ, കറിപ്പൊടികള്‍ എന്നിവയും വിലകുറച്ചു കിട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (19 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (32 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (35 minutes ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (40 minutes ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (57 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (3 hours ago)

Malayali Vartha Recommends